കടുത്ത വരൾച്ച മൂലം വയനാട് വന്യജീവി സങ്കേതത്തിൽ പലഭാഗങ്ങളും കാട്ടുതീ ഉണ്ടാകാൻ സാധ്യത ഉള്ളതായി വയനാട് വൈൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് പ്രകാരം മുത്തങ്ങ തോൽപ്പെട്ടി തുടങ്ങി വയനാട്ടിലെ വന്യജീവി സങ്കേതങ്ങളിലേക്ക് ഏപ്രിൽ 15 വരെ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി…
തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് വെള്ളവും ഭക്ഷണവും തേടിയെത്തുന്ന വന്യജീവികളുടെ സഞ്ചാരവും കൂടെ കണക്കിലെടുത്താണ് മുത്തങ്ങ തോൽപ്പെട്ടി തുടങ്ങിയ വയനാട് വന്യജീവി സങ്കേതങ്ങളിലേക്ക് താൽക്കാലികമായി പ്രവേശനം നിർത്തിവച്ചത് . ഏപ്രിൽ 15ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി ടൂറിസം കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്…
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://forest.kerala.gov.in/images/WhatsNew/2023/20230308150908.pdf
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ)