സാഹസിക വിനോദ സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത , ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമൺ കോലാഹലമേട്ടിൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു .ഇടുക്കി ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ 3 കോടി മുതൽമുടക്കിൽ പദ്ധതി പൂർത്തീകരിച്ചത്. വാഗമൺ മുട്ട കുന്നുകളിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഡിടിപിസിയുടെ അഡ്വഞ്ചർ പാർക്കിൽ എത്താം , സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ 40 മീറ്റർ നീളത്തിലാണ് ഗ്ലാസ് ഫ്രിഡ്ജ് നിലനിൽക്കുന്നത്. ഈ ഗ്ലാസ് പാലത്തിൽ നിന്ന് സന്ദർശകർക്ക് കുറ്റിക്കൽ, കൊക്കയാർ, മുണ്ടക്കയം തുടങ്ങിയ വിദൂര സ്ഥലങ്ങൾ കാണാൻ കഴിയും. 500 രൂപയാണ് പാലത്തിലേക്കുള്ള പ്രവേശന ഫീസ്. രാവിലെ 9am മുതൽ 5pm വരെ ആണ് പ്രേവേശന സമയം. ഇവിടെ വരുന്നവർക്കു പാരാഗ്ലൈഡിങ്, ആർച്ചെറി,ബർമ വാക്, സ്കൈ സൈക്കിൾ, ബുൻജി ജമ്പ്, ബോട്ടിംഗ് അങ്ങനെ നിരവധി അഡ്വഞ്ചർ ആക്ടിവിറ്റീസ് ചെയ്യാം , ഒരേസമയം 15 പേർക്ക് ഗ്ലാസ് ബ്രിഡ്ജിൽ കയറുവാൻ സാധിക്കും .
ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള പ്രത്യേക തരം ഗ്ലാസ് കൊണ്ടാണ് ഈ കാന്റീ ലിവർ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
Posted inNews Updates