പൊതുഗതാഗത സംവിധാനങ്ങളിൽ വിനോദസഞ്ചാര യാത്രകൾ ഒരു പുതിയ ട്രെൻഡിങ്ങിൽ ആണ് ഇപ്പോൾ ….
ചിലവ് കുറവും , പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചുപോകും പുതിയ കുട്ടികൾക്ക് പൊതുഗതാഗത സംവിധാനം ആസ്വദിക്കുവാനും അവസരം ലഭിക്കും എന്നത് തന്നെയാണ് ഇതിനുള്ള പ്രധാനകാരണം …
കെഎസ്ആർടിസി ഡിപ്പോകളിൽ കുടുംബത്തോടൊപ്പം കാറുകളിൽ വന്ന് അവിടെ നിന്നും കെഎസ്ആർടിസിയുടെ വിനോദസഞ്ചാര പാക്കേജുകളിൽ പോകുന്ന ഫാമിലികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് , ഇതാ ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും വിനോദസഞ്ചാരികൾ കയ്യടക്കി….
കേരള ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ പ്രതിദിന ബോട്ട് സർവീസ്, ഇപ്പോൾ വിനോദസഞ്ചാരികൾ കയ്യേറി കൊണ്ടിരിക്കുകയാണ്…
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപാതയാണ് കോട്ടയം ആലപ്പുഴ വെമ്പനാട്ട് കായൽ ജലപാത…
ഈ ജലപാതയിൽ തദ്ദേശീയർക്കൊപ്പം , വിനോദസഞ്ചാരികൾ കൂടി ഇടംപിടിച്ച തോടുകൂടിയാണ് കോട്ടയം ആലപ്പുഴ സർവീസിന് ഒരു പുതിയ മുഖം കൈവന്നിരിക്കുന്നത്…
കോട്ടയത്തിൽ നിന്നും ആലപ്പുഴ വരെയുള്ള മൂന്നുമണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രയിൽ ഒട്ടനവധി പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണുവാനും , കായലിനു കുറുകെ ഉള്ള നടപ്പാലങ്ങൾ ബോട്ടുകൾക്ക് പോകുവാനായി ഉയർത്തി വെച്ചിരിക്കുന്നത് എല്ലാം വിനോദ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവസ്മരിനീയമായ കാഴ്ചയാണ് ….
മൂന്ന് ബോട്ടുകളാണ് ഈ ജലപാതയിൽ സർവീസ് നടത്തുന്നത്
കോട്ടയത്ത് നിന്നും രാവിലെ 6.35നും11.30 നും ഉച്ചയ്ക്കുശേഷം1.00 മണിക്കും, 3.30 നും വൈകിട്ട് 5. 15 നും ബോട്ടുകൾ പുറപ്പെടുന്നുണ്ട്. കോട്ടയം കോടിമതയിൽ നിന്നും ആരംഭിച്ച് കാഞ്ഞിരം, വെട്ടിക്കാട്, ആർ ബ്ലോക്ക്, പുന്നമട വഴി ആലപ്പുഴ എത്തുന്നതാണ് സർവീസുകൾ
ബോട്ടുകളുടെ സമയക്രമവും മറ്റ് വിശദാംശങ്ങൾക്കും ജലഗതാഗത വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group