കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്ന ബാക്ക്പാക്കേഴ്സിന്റെ ഇഷ്ട ലൊക്കേഷനുകൾ ആണ് ബാക്ക്പാക്കേഴ്സ് ഹോസ്റ്റലുകൾ , ഗ്രൂപ്പായും ഒറ്റയ്ക്കും യാത്ര ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ഉടനീളം താമസസൗകര്യം കണ്ടെത്തുന്നതിന് പ്രധാനമായും ആശ്രയിച്ചിരുന്നത് എയർ ബിഎൻബി പോലുള്ള വെബ്സൈറ്റുകളാണ്.
കേരളത്തിലടക്കം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ കുറഞ്ഞ ചിലവിൽ ഒറ്റയ്ക്കും ഗ്രൂപ്പായും താമസിക്കാൻ സാധിക്കുന്ന ഹോസ്റ്റൽ ശൃംഖലയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് , ഇത്തരം ഹോസ്റ്റലുകളിൽ 18 വയസ്സിന് മുകളിലുള്ളവർക്കാണ് താമസസൗകര്യം ലഭിക്കുക , ബങ്ക് ബെഡുകളും ലോക്കർ സൗകര്യവും അടങ്ങുന്ന ഇത്തരം ഹോസ്റ്റലുകളിൽ കുറഞ്ഞ ചെലവിൽ വൃത്തിയുള്ള സുരക്ഷിതമായ താമസം പ്രദാനം ചെയ്യുന്നു .
മൂന്നാറിൽ 500 രൂപ മുതലാണ് ഹോസ്റ്റലുകൾ ലഭ്യമായിട്ടുള്ളത് , വളരെ ആകർഷകമായ ഇത്തരം ഹോസ്റ്റലുകളിൽ വർക്ക് സ്റ്റേഷനുകളായും ഉപയോഗപ്പെടുത്താം , ഒരേ ലൊക്കേഷനുകളിൽ ഇരുന്ന് ജോലി ചെയ്തു മടുക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് വേഗതയേറിയ ഇൻറർനെറ്റ് സൗകര്യങ്ങളോടുകൂടി വർക്ക് സ്റ്റേഷൻ സ്റ്റേകളും ഇവിടെ ലഭ്യമാണ്…
The Hosteller ശൃംഖലയുടെ ഭാഗമായുള്ള ഹോസ്റ്റലുകൾ ഇന്ത്യയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെട്രോ സിറ്റുകളിലും ലഭ്യമാണ് , പ്രധാനമായും ആഗ്ര, ബാംഗ്ലൂർ, ചിക്ക്മാംഗ്ലൂർ, കൂർഗ്, ഡെറാഡൂൺ, ഡൽഹി, ഫോർട്ട് കൊച്ചി, ഗോവ, ഹിമാചൽ, ജയ്പൂർ, ജയ് സാൽമീർ, ജോധ്പൂർ, കസോൾ, ലോണാവാല, മണാലി, മൂന്നാർ , മുസരീസ്, ഊട്ടി, രാജസ്ഥാൻ, ഋഷികേഷ്, ഷിംല, ഉദയ്പൂർ, തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശൃംഖലകൾ ഉണ്ട്
ദി ഹോസ്റ്റലറിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.thehosteller.com നിന്ന് ഓൺലൈനായി ഡോർമെറ്ററികൾ ഒന്നിച്ചും സിംഗിൾ ബെഡ് ആയും ബുക്ക് ചെയ്യാവുന്നതാണ്…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )