ആഭ്യന്തര , അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് ഒരു ആശ്വാസവാർത്ത

ആഭ്യന്തര , അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് ഒരു ആശ്വാസവാർത്ത

സാധാരണഗതിയിൽ വിവിധ രാജ്യങ്ങളിലേക്ക്, ഇന്ത്യയിലെതന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്രചെയ്യുമ്പോൾ യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധിച്ച് നെഗറ്റീവ് റിപ്പോർട്ട് കൈയിൽ കരുതേണ്ടത് അത്യാവശ്യമാണ് , പലർക്കും യാത്രയ്ക്ക് മുൻപ് എടുക്കുന്ന കോവിഡ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത് .
ഇത്തരം സാഹചര്യത്തിൽ ബുക്ക് ചെയ്ത് ഫ്ലൈറ്റ് യാത്ര ചെയ്യാൻ സാധിക്കുകയില്ല .ഒട്ടുമിക്ക എയർലൈനുകളും തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മാറ്റിവയ്ക്കുന്ന കസ്റ്റമേഴ്സിന് വലിയ തുകയാണ് ക്യാൻസലേഷൻ ചാർജ്സായി ഈടാക്കുന്നത് ,ക്യാൻസലേഷൻ ചാർജസ് പലപ്പോഴും ടിക്കറ്റ് തുകയോളം തന്നെ വരുകയും ചെയ്യുമെന്നതിനാൽ ഭീമമായ നഷ്ടമാണ് യാത്രക്കാർക്ക് സംഭവിക്കുന്നത് .

അത്തരം യാത്രക്കാർക്ക് ആശ്വാസമാകുന്ന പുതിയ ഒരു പോളിസിയാണ്
സ്പൈസ് ജെറ്റ് അവതരിപ്പിച്ചിരിക്കുന്നത് , സ്പൈസ് ജെറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന വ്യക്തികൾ കോവിഡ് പോസിറ്റീവ് ആകുകയാണെങ്കിൽ ആർ ടി പി സി യാർ റിപ്പോർട്ട് സമർപ്പിക്കുന്ന പക്ഷം ഒരുതവണ സൗജന്യമായി യാത്ര തീയതി മാറ്റുവാൻ അവസരം നൽകുന്നു , തീയതി മാറ്റുന്നതിനുള്ള തുക മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത് ,തീയതി മാറ്റുന്ന പക്ഷം ഏത് ദിവസത്തിലാണ് യാത്രചെയ്യുന്നത് ആ ദിവസത്തിലെ ടിക്കറ്റ് വില ബുക്ക് ചെയ്ത ടിക്കറ്റ് വിലയേക്കാൾ അധികം ആണെങ്കിൽ വ്യത്യാസം വരുന്ന അധിക തുക നൽകേണ്ടത് ആയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക് സ്പൈസ് ജെറ്റ് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് spicejet.com

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പരമാവധി ഒരൊറ്റ പി എൻ ആർ ഇൽ തന്നെ ബുക്ക് ചെയ്യുവാൻ ശ്രമിക്കുക, ഇത് ഏതെങ്കിലും സാഹചര്യത്തിൽ യാത്ര മാറ്റേണ്ടി വന്നാൽ ,തിരിച്ചുള്ള യാത്രയിൽ മാറ്റം വരുത്തുന്നതിന് സഹായിക്കും