തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കോവിഡ് വ്യാപനത്തെ തുടർന്ന് ചൊവ്വാഴ്ച മുതൽ അടച്ച് ഇടുവാൻ തീരുമാനിച്ചു.
കോവിഡും പ്രകൃതിക്ഷോഭം മൂലം അടച്ചിരുന്ന പൊന്മുടി ഇക്കോ ടൂറിസം ജനുവരി മാസം ആദ്യ ആഴ്ചയിലാണ് തുറന്നു പ്രവർത്തനം ആരംഭിച്ചത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 1500 ആളുകൾക്ക് മാത്രമാണ് പ്രതിദിനം സന്ദർശന അനുമതി നൽകിയിരുന്നത് .
വനം വകുപ്പിന്റെയും പോലീസിന്റെയും കർശന നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു പൊന്മുടി ഇക്കോ ടൂറിസം ,കോവിഡ് വ്യാപകമാകുന്നു സാഹചര്യം കണക്കിലെടുത്താണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നത്.ഓൺലൈനിൽ ബുക്ക് ചെയ്തിരിക്കുന്നു വിനോദസഞ്ചാരികൾക്ക് ഓൺലൈനിൽ തന്നെ പണം തിരിച്ചു തിരിച്ചു നൽകുമെന്ന് അറിയിച്ചിരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://keralaforestecotourism.com/ponmuditvm