ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന അഗസ്ത്യാർകൂടം ട്രക്കിങ്ങിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് 11 മണിക്ക് ആരംഭിക്കും
ഒരു ദിവസം 75 പേർക്കാണ് ഓൺലൈൻ മുഖാന്തിരം രജിസ്ട്രേഷൻ അനുവദിക്കുന്നത് , 25 പേർക്ക് നേരിട്ടും ടിക്കറ്റുകൾ നൽകും .
www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ കാലത്ത് 11 മണി മുതൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാകും , ഇതുകൂടാതെ അക്ഷയ കേന്ദ്രങ്ങൾ വഴിയും പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്
ഒരാൾക്ക് 1800 രൂപയാണ് ടിക്കറ്റ് നിരക്ക് പരമാവധി 5 ആളുകൾക്കാണ് ഒറ്റ ടിക്കറ്റിൽ പേര് രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുക
അതീവ ദുർഘടമായ വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിംഗ് ആയതിനാൽ തന്നെ 14 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് അപേക്ഷിക്കുവാൻ സാധിക്കില്ല , സ്ത്രീകൾക്ക് ട്രക്കിങ്ങിൽ പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല .
ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർ ഏഴു ദിവസത്തിനുള്ളിൽ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ട്രക്കിങ്ങിന് അനുമതി ലഭിക്കുകയുള്ളൂ , 14 വയസ്സു മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കേഷനോടൊപ്പം മാതാപിതാക്കളുടെ അനുമതി പത്രം കൂടെ ഹാജരാക്കേണ്ടി വരും
ട്രക്കിംഗ് ആരംഭിക്കുന്ന ദിവസം കാലത്ത് ഏഴുമണിക്കും 9 മണിക്കും ഇടയിൽ ബോണക്കാടുള്ള ഫോറസ്റ്റ് ടിക്കറ്റ് സ്റ്റേഷനിൽ ടിക്കറ്റ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സമേതം റിപ്പോർട്ട് ചെയ്യണം , ടിക്കറ്റിനോടൊപ്പം നൽകുന്ന സത്യപ്രസ്താവന ടീം അംഗങ്ങൾ എല്ലാവരും ഒപ്പിട്ടു നൽകേണ്ടതാണ്
പത്തു പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു ഗൈഡ് എന്ന നിലയിൽ കമ്മറ്റി ഗൈഡിന് ഏർപ്പെടുത്തിയിട്ടുണ്ട്
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശമായതിനാൽ ട്രക്കിങ്ങിൽ പ്ലാസ്റ്റിക് മദ്യം ലഹരിപദാർത്ഥങ്ങൾ മുതലായവ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു , അഗസ്ത്യാർകൂടം ട്രക്കിംഗ് കാലഘട്ടത്തിൽ ട്രക്കിംഗ് ചെയ്യുന്നവരുടെ സൗകര്യാർത്ഥം ബോണക്കാട് അതിരുമല എന്നീ സ്ഥലങ്ങളിൽ വനംവകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൻറീൻ സൗകര്യം ലഭ്യമാണ് , കൂടുതൽ വിവരങ്ങൾക്ക് പിടിപി നഗറിലുള്ള തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് (Phone Number: 0471 2360762 , 8281004537)
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ)