കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന കർണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് മൈസൂർ . കേരളത്തിൽ നിന്നും ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സന്ദർശിക്കാവുന്ന ഒരു വിനോദസഞ്ചാരം കൂടിയാണ് മൈസൂർ . കേരളത്തിൻറെ നാനാഭാഗങ്ങളിൽ നിന്ന് മൈസൂരിലേക്കും മൈസൂര് വഴി ബാംഗ്ലൂരിലേക്ക് ഒട്ടനവധി കെഎസ്ആർടിസി ബസ് സർവീസുകൾ ഉണ്ട് .
ഇതിനുപുറമേ മൈസൂരിൽ നിന്നും കേരളത്തിലേക്ക് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ ട്രെയിൻ സർവീസുകളും ഇന്ന് ലഭ്യമാണ് , ഇത്തരത്തിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് മൈസൂരിൽ എത്തുന്ന വ്യക്തികൾക്ക് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ മൈസൂർ ശ്രീരംഗപട്ടണം മുതലായ സ്ഥലങ്ങൾ കാണുന്നതിന് കർണാടക ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ വൺ ഡേ മൈസൂർ ടൂർ ബുക്ക് ചെയ്യാവുന്നതാണ്.
440 രൂപയ്ക്ക് കാലത്ത് എട്ടര മുതൽ വൈകുന്നേരം 8:30 വരെ നീണ്ടുനിൽക്കുന്ന ഒരു ദിവസത്തെ പാക്കേജിൽ ദരിയ ദൗലത്ത്, ഗുംബസ്, ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, അംബാ വിലാസ് പാലസ് (മൈസൂർ), സെന്റ് ഫിലോമിനാസ് ചർച്ച്, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, ജഗൻ മോഹൻ പാലസ് ആർട്ട് ഗാലറി, ബൃന്ദാവൻ ഗാർഡൻസ് എന്നിവയെല്ലാം ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.
08.30-ന് മൈസൂരിലെ മയൂര ഹൊയ്‌സാലയിൽ നിന്ന് പുറപ്പെടും
08.40 am – 09.40 am ജഗൻമോഹൻ ആർട്ട് ഗാലറി സന്ദർശിക്കുക
09.50 am – 11.20 am സുവോളജിക്കൽ ഗാർഡൻ സന്ദർശിക്കുക (എല്ലാ ചൊവ്വാഴ്ചയും അവധി)
11.40 am – 12.45 pm മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിക്കുക
01.10 pm – 02.00 pm ഹോട്ടലായ മയൂര ഹൊയ്‌സാല മൈസൂരിൽ ഉച്ചഭക്ഷണം
02.10 pm – 03.10 pm മൈസൂരു കൊട്ടാരം സന്ദർശിക്കുക
03.20 pm – 03.40 pm മൈസൂരുവിലെ സെന്റ് ഫിലോമിനാസ് പള്ളി സന്ദർശിക്കുക.
04.10 pm – 04.40 pm ശ്രീരംഗപട്ടണത്തിലെ ഗുംബസ് സന്ദർശിക്കുക
04.50 pm – 05.20 pm ടിപ്പു വേനൽക്കാല കൊട്ടാരം സന്ദർശിക്കുക
05.30 pm – 05.50 pm ശ്രീരംഗനാഥ സ്വാമി ക്ഷേത്ര ദർശനം
06.20 pm – 08.20 pm ബൃന്ദാവൻ ഉദ്യാനം സന്ദർശിക്കുക
08.30 Pm – 08.45 PM ന് മൈസൂരുവിൽ പര്യടനം അവസാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് കർണാടക ടൂറിസം ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റ് സന്ദർശിക്കാം : https://www.kstdc.co/tour-packages/mysuru-sight-seeing/
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )