കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൈസൂരിൽ പ്രശസ്തമായ മൈസൂർ ദസറക്ക് തുടക്കമായി…ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച് പതിനഞ്ചാം തീയതി വരെയാണ് മൈസൂർ ദസറ ആഘോഷിക്കപ്പെടുന്നത്കോവിഡ് പശ്ചാത്തലത്തിൽ പൊതുജന പങ്കാളിത്തം ഇത്തവണ നിയന്ത്രിച്ചിട്ടുണ്ട്….
മൈസൂർ പാലസിലേക്കുള്ള പ്രവേശനത്തിനും ഈ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.മൈസൂർ ദസറയുടെ ഭാഗമായ ജംബോ സഫാരി, ടോർച്ച് ലൈറ്റ് പരേഡ് മുതലായവയും പൊതുജന പങ്കാളിത്തത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്…
എന്നാൽ മൈസൂർ ദസറയുടെ ഭാഗമായി നഗരത്തിൽ പ്രധാനപ്പെട്ട എല്ലാ തെരുവ് വീഥികളും ദീപാലങ്കൃതമാക്കിയിട്ടുണ്ട്….ഈ പ്രശസ്തമായ ദീപാലങ്കാരം കാണുവാൻ മാത്രമായി ഒട്ടനവധി ആളുകളാണ് വൈകുന്നേരങ്ങളിൽ (ഡ്രൈവ് ത്രൂ ) മൈസൂരിലേക്ക് വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്…
ദീപാലങ്കൃതമായ മൈസൂരു രാജ വിഥികളുടെ വീഡിയോ കാണാം.
Mysore Dasara 2021 Lighting pic.twitter.com/A12cwzPHJ8
— Nandish V G (@vgnandish) October 8, 2021