കേരളത്തിന് ഏറ്റവും അടുത്തുകിടക്കുന്ന ലക്ഷദ്വീപിൽ ടൂറിസം സീസൺ ആരംഭിച്ചിരിക്കുകയാണ്, കൊറോണ മഹാമാരിയെ തുടർന്ന് കുറെനാളുകളായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം നിർത്തിവെച്ചിരിക്കുകയായിരുന്നു…ഇപ്പോൾ ലക്ഷദ്വീപ് സ്പോർട്സ് വകുപ്പിൻറെ ലക്ഷദ്വീപ് പാക്കേജുകൾ പുനരാരംഭിച്ചിരിക്കുകയാണ്…ലക്ഷദ്വീപിലേക്ക് സാധാരണ പെർമിറ്റുകൾ ഇനിയും കൊടുത്തു തുടങ്ങിയിട്ടില്ല എന്നതിനാൽ തന്നെ , ലക്ഷദ്വീപിൽ നിന്നുള്ള വ്യക്തികൾ ഇൻവൈറ്റ് ചെയ്യുന്നവർക്ക് ദ്വീപിലേക്കുള്ള പ്രവേശനതിനായി ഇനിയും കാത്തിരിക്കേണ്ടി വരും…
ലക്ഷദ്വീപിലേക്ക് ഗവൺമെൻറ് നടത്തുന്ന പ്രധാനപ്പെട്ട സമുദ്രം പാക്കേജ്
നമുക്ക് പരിചയപ്പെടാം…
സമുദ്രം പാക്കേജ് 4 days / 5 Night
പകൽസമയങ്ങളിൽ ലക്ഷദ്വീപിലെ പ്രധാനപ്പെട്ട ദ്വീപുകളിൽ അവിടുത്തെ കാഴ്ചകൾ കണ്ടുകൊണ്ട് വൈകുന്നേരം എംവി കവരത്തി എന്ന കപ്പലിൽ അഞ്ചു ദിവസം താമസിച്ചുള്ള പാക്കേജാണ് സമുദ്രം പാക്കേജ്
ഒന്നാം ദിവസം കൊച്ചിയിൽ നിന്ന് ഏകദേശം 9 മണിക്ക് ബോർഡിങ് ചെയ്ത് ഉച്ചഭക്ഷണം കപ്പലിൽ നിന്നും കഴിച്ച് വൈകുന്നേരം 3 മണിയോടുകൂടി കൊച്ചിയിൽ നിന്നും പാക്കേജ് ആരംഭിക്കും, വൈകുന്നേരം ചായയും ഡിന്നറും കപ്പലിൽ തന്നെ ഒരുക്കിയിട്ടുണ്ട്..
രണ്ടാം ദിവസം കാലത്ത് കപ്പലിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് മിനിക്കോയ് ദ്വീപിലേക്ക് യാത്ര പുറപ്പെടാം …09.45 ഓടുകൂടി മിനിക്കോയി എത്തുന്ന യാത്രക്കാരെ വെൽക്കം ഡ്രിങ്ക് നൽകി സ്വീകരിക്കും തുടർന്ന് മിനിക്കോയ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ലൈറ്റ് ഹൗസ് സന്ദർശിക്കാൻ അവസരമൊരുക്കും , കൂടാതെ കയാക്കിംഗ് , സ്കൂബ ഡൈവിംഗ് on chargable basis , വില്ലേജ് വിസിറ്റിംഗ് ശേഷം ഉച്ചഭക്ഷണവും കഴിഞ്ഞ് വൈകുന്നേരം 4 മണിയോടെ ചായയും കുടിച്ച് മിനിക്കോയി ദ്വീപിൽ നിന്നും പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന M V കവരത്തിയിലേക്ക് ബോട്ടുകളിൽ പുറപ്പെടും വൈകുന്നേരം അഞ്ചു മണിയോടുകൂടി ഷിപ്പിൽ എത്തുന്ന യാത്രക്കാർക്ക് വൈകുന്നേരത്തെ ഡിന്നറും കഴിഞ്ഞ് വിശ്രമിക്കാം
മൂന്നാം ദിവസം കാലത്ത് കവരത്തി എത്തുന്ന ഷിപ്പിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് 8 മണിയോടുകൂടി കവരത്തി ലക്ഷ്യമാക്കി യാത്രക്കാരെ കൊണ്ടു പോകും….ചെറു ബോട്ടുകളിൽ 45 മിനിറ്റ് യാത്രയാണ് കവരത്തി ദ്വീപിലേക്ക്,കവരത്തി ദ്വീപിൽ എത്തുന്ന യാത്രക്കാരെ വെൽക്കം ഡ്രിങ്ക് നൽകി സ്വീകരിച്ച് കവരത്തി ദ്വീപിൽ കാഴ്ചകളിലേക്ക് കൊണ്ടുപോകും
കവരത്തി ദ്വീപിൽ
സ്കൂബ ഡൈവിംഗ് , ഗ്ലാസ് ബോട്ട് യാത്ര , കയാക്കിംഗ് സ്നോക്ലിംഗ് മുതലായവ സ്വന്തം ചിലവിൽ ആസ്വദിക്കുവാൻ അവസരം നൽകും ഉച്ചഭക്ഷണവും കവരത്തി ദ്വീപിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയവും അക്വേറിയവും കണ്ടതിനുശേഷം വൈകുന്നേരത്തെ ചായ ക്ക് ശേഷം തിരിച്ചു പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന എം വി കവരത്തി കപ്പലിലേക്ക്…
രാത്രിയിൽ കപ്പലിൽ യാത്ര തുടർന്നു കൊണ്ട് നാലാം ദിവസം കൽപേനി ദ്വീപിലേക്ക്….
കൽപ്പേനി ദ്വീപിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് ലക്ഷദ്വീപിലെ തനതായ കലാ സാംസ്കാരിക പരിപാടികൾ ആസ്വദിക്കുവാനുള്ള അവസരം നൽകും കൽപേനി ദ്വീപിലെ ഉച്ചഭക്ഷണത്തിനും വൈകുന്നേരം ചായക്കും ശേഷം പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ അഞ്ചരയോടെ കൂടി എത്തുന്ന വിനോദ സഞ്ചാരികൾ രാത്രി യാത്ര ചെയ്തു അഞ്ചാം ദിനം കാലത്ത് 11 മണിയോടുകൂടി കൊച്ചിയിൽ തിരിച്ചെത്തുന്ന പാക്കേജാണ് സമുദ്രം പാക്കേജ്
22,500 രൂപ മുതൽ സമുദ്രംപാക്കേജുകൾ ആരംഭിക്കുന്നു…
ഡയമണ്ട് ക്ലാസ് പാക്കേജ് മുതിർന്നവർക്ക് 30500 രൂപയും കുട്ടികൾക്ക് 22,000 രൂപയും ആണ് ചാർജ് ചെയ്യുന്നത്
ഗോൾഡ് ക്ലാസ് പാക്കേജ് തെരഞ്ഞെടുക്കുന്ന മുതിർന്ന വ്യക്തികൾക്ക് 22,500 രൂപയും യും കുട്ടികൾക്ക് 17,000 രൂപയും ആണ് ചാർജ് ചെയ്യുന്നത്
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നുമായി ലക്ഷദ്വീപ് ഗവൺമെൻറ് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്
For more details visit ലക്ഷദ്വീപ് പാക്കേജ്
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…