വിദേശരാജ്യങ്ങളിൽ മാത്രം കണ്ടു പരിചയിച്ച ഡബിൾഡക്കർ ഓപ്പൺ ബസ് സർവീസുമായി കെഎസ്ആർടിസി

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവും ആയി കെഎസ്ആർടിസി,തലസ്ഥാന നഗരം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത …..
വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഡബിൾഡക്കർ ഓപ്പൺ ബസ് സർവീസുമായി കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ…
ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു എന്നിവർ ചേർന്ന് നാടിന് സമർപ്പിച്ചു .
കെഎസ്ആർടിസിയുടെ ലോ ബഡ്ജറ്റ് വിനോദസഞ്ചാര ട്രിപ്പുകൾ എല്ലാം തന്നെ വൻ വിജയമായതിന്റെ പ്രചോദനത്തിലാണ് , തലസ്ഥാന നഗരിയിൽ ഓപ്പൺ ബസ് സർവീസ് ആരംഭിക്കുന്നത്.
രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ഡെ ടൈം സർവീസും 5 മണി മുതൽ 10 മണി വരെ രാത്രികാല സർവീസുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്…
250 രൂപയാണ് ആണ് ടിക്കറ്റ് നിരക്ക് , കെഎസ്ആർടിസിയുടെ ഡബിൾഡക്കർ ഓപ്പൺ ബസ്സിൽ വിദേശ രാജ്യങ്ങളിലെ പോലെ തിരുവനന്തപുരം നഗര മധ്യത്തിലൂടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചുകൊണ്ട് യാത്ര ചെയ്യുവാൻ ഒരു സുവർണാവസരമാണ് ആണ് കെഎസ്ആർടിസി ഡബിൾഡക്കർ ഓപ്പൺ ബസ് സർവീസ്….

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group