ഓല ഉബർ മോഡലിൽ സംസ്ഥാനത്തിനകത്ത് ഓൺലൈൻ ടാക്സി സംവിധാനമൊരുക്കാൻ കേരള ഗവൺമെൻറ്….
നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന ഓൺലൈൻ ടാക്സി സംവിധാനം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം,പോലീസ്, ലീഗൽമെട്രോളജി എന്നി വകുപ്പുകളുടെ സഹകരണത്തോടെ ആണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഈ ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ നിയന്ത്രണം ലേബർ കമ്മീഷണറേറ്റ് ആണ് ….
ആപ്പ് അധിഷ്ഠിതമായ ഓല, ഉബർ തുടങ്ങിയ ടാക്സി അഗ്രഗേറ്റഴ്സ് കേരളത്തിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും , കേരള ഗവൺമെൻറ് ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതോടെ കൂടി ജനങ്ങൾക്കും മോട്ടോർ വാഹന തൊഴിലാളികൾക്കും ഒരുപോലെ ഉപകാരപ്രദമാകും എന്നാണ് പ്രതീക്ഷിക്കുന്നത്
പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്,
ഓൺലൈൻ ടാക്സി സംവിധാനത്തിലെ ഉദ്ഘാടനം നവംബർ ഒന്നിന് നടക്കുമെന്ന് തൊഴിലാളി വകുപ്പ് മന്ത്രി വി ശിവൻകുട്ടി തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു…
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ