കർണാടക ഗവൺമെൻറ് ഇറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയിൽ പ്രഖ്യാപിച്ചിരിക്കുന്നു…
യാത്രക്കാർക്ക് ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഒട്ടനവധി സംശയങ്ങളാണ്….
നിർബന്ധിത ക്വാറന്റെയിൽ എവിടെയാണ്…?
ഷോട്ട് ടൈം വിസിറ്റിംഗ് വരുന്ന യാത്രക്കാർ ക്വാറന്റെയിൽ പോകണമോ…?
കുഞ്ഞു മക്കളും ആയി യാത്ര ചെയ്യുന്നവർ എന്താണ് ചെയ്യേണ്ടത്..?
തുടങ്ങി ഒട്ടനവധി സംശയങ്ങൾക്ക് വളരെ ലളിതമായി ഉത്തരം നൽകുകയാണ് ബാംഗ്ലൂരു ഇൻറർനാഷണൽ എയർപോർട്ട്…
വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റെയിൽ ഉണ്ട്, എന്നാൽ ഇതിൻറെ ഉത്തരവാദിത്വം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൊഴിലുടമയ്ക്ക് ആണ്
എക്സാം എഴുതുവാൻ വരുന്ന വിദ്യാർത്ഥികൾ, ബിസിനസ് ആവശ്യങ്ങൾക്കായി വരുന്നവർ തുടങ്ങിയ ഷോർട് ടൈം വിസിറ്റേഴ്സിനെ ക്വാറന്റെയിൽ ആവശ്യമില്ല, എന്നാൽ നിർബന്ധമായും കേവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം
വിദ്യാർത്ഥികളും തൊഴിലാളികളും അല്ലാത്ത മറ്റ് യാത്രക്കാർ ഏഴുദിവസത്തെ ഹോം ക്വാറന്റെയിൽ ആണ് നിഷ്കർഷിച്ചിട്ടുള്ളത്
കൂടുതൽ വിവരങ്ങൾ ബാംഗ്ലൂർ എയർപോർട്ട് ഹാൻഡിൽ ചെയ്യുന്ന twitter എക്കൗണ്ടിൽ കൂടെ വായിക്കാം
Passengers arriving from #Kerala, please make note of the latest GoK guidelines. For queries, write to us on feedback@bialairport.com or call us on 080-22012001. #BLRAirport #Bengaluru #StaySafe pic.twitter.com/WNdpemyxnF
— BLR Airport (@BLRAirport) September 2, 2021
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ