ഓണക്കാലത്ത് ഇടുക്കി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത…

ഓണം പ്രമാണിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടുകൾ ഈ മാസം 31 വരെ സന്ദർശകർക്കായി തുറന്നുകൊടുക്കും.രാവിലെ 9 30 മുതൽ വൈകിട്ട് 5 മണി വരെയാണ് സന്ദർശനത്തിന് അനുമതി.

ബുധനാഴ്ചകളിൽ അണക്കെട്ടിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും ഉള്ളതിനാൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുമതിയില്ല .സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിനോദസഞ്ചാരികൾ മൊബൈൽ ഫോൺ,ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഡാം സന്ദർശിക്കുന്ന വേളയിൽ നിരോധിച്ചിട്ടുണ്ട്.

ചെറുതോണി അണക്കെട്ടിൽ നിന്ന് തുടങ്ങി ഇടുക്കി ആർച്ച് ഡാമും വൈശാലി ഗുഹയും കാണുന്നതിനുള്ള സൗകര്യം ഉണ്ട് , നടക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് ഡാമിന് മുകളിൽ കൂടി ബാഗി കാറിൽ സഞ്ചരിക്കാം , എട്ടു പേർക്ക് സഞ്ചരിക്കാവുന്ന ബഗ്ഗി കാറിന് 600 രൂപയാണ് നിരക്ക് .ഡാമിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്, മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് ₹20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )