കർണാടക ടൂറിസം ഡിപ്പാർട്ട്മെൻറ് ഗോപിനാഥം മിസ്ട്രി ട്രയൽസ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.ഓഗസ്റ്റ് മാസത്തിൽ പരീക്ഷണാർത്ഥം തുടങ്ങിയ ഗോപിനാഥം ജംഗിൾ സഫാരിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കർണാടക വിനോദസഞ്ചാര വകുപ്പ് ഇവിടം വിനോദസഞ്ചാരികൾക്കായി തുറന്നു നൽകിയത്.കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്യാമ്പ് സൈറ്റിലേക്ക് ജീപ്പ് സഫാരിയും ലഭ്യമാണ്…
കർണാടക തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗോപിനാഥം വനമേഖല ഒരുകാലത്ത് കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പന്റെ താവളം ആയിരുന്നു.ബാംഗ്ലൂരിൽ നിന്നും ഏകദേശം 250 കിലോമീറ്റർ യാത്ര ചെയ്താൽ ഗോപിനാഥo ഗ്രാമത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഗോപിനാഥം മിസ്ട്രി ട്രയൽ ക്യാമ്പ് സൈറ്റിലേക്ക് എത്തിച്ചേരാം.
ഹൊഗനക്കൽ വെള്ളച്ചാട്ടം , മാലെ മഹേശ്വര ക്ഷേത്രം എന്നിവ സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രാവിലെ ആറുമണിമുതൽ 9 30 വരെയും വൈകിട്ട് നാലുമണി മുതൽ ആറര വരെയും സഫാരി ലഭ്യമാണ് .മുതിർന്ന വ്യക്തികൾക്ക് 500 രൂപയും ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 300 രൂപയും ആണ് നിരക്ക് . പുള്ളിപ്പുലി , ആന , കരടി തുടങ്ങിയവയുടെ ആവാസ കേന്ദ്രമാണ് കാവേരി വന്യജീവി സങ്കേതം എന്നതിനാൽ തന്നെ ഈ യാത്രയിൽ വന്യജീവികളെ കാണുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഒരു വിനോദ സഞ്ചാരിക്ക് നികുതിയടക്കം 2508 രൂപയാണ് ഇവിടെ താമസത്തിനുള്ള രൂപയാണ് നിരക്ക് (twin sharing basis), കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ കാണുന്ന അഡ്രസ്സിൽ ബന്ധപ്പെടാം…
Gopinatham village and post Hannur taluk Chamarajanagar district -571490 Karnataka, India
Manager: Mr.Swamy
Contact Number: 9480885300
Email Id: info@junglelodges.com
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )