മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത


വരയാടുകളുടെ പ്രജനന കാലം ആയതിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം നാഷണൽ പാർക്ക് ഏപ്രിൽ ഒന്നാം തീയതി മുതൽ സന്ദർശകർക്ക് വേണ്ടി തുറക്കുന്നു

തിരക്ക് ഒഴിവാക്കാനായി പൂർണ്ണമായും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സന്ദർശകരെ ഇരവികുളം നാഷണൽ പാർക്കിലേക്ക് പ്രവേശിപ്പിക്കുന്നത്.

മൂന്ന് സ്ലോട്ട് ആയാണ് സന്ദർശകരെ ഇരവികുളം നാഷണൽ പാർക്കിലേക്ക് കടത്തിവിടുന്നത്, ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്ത് സന്ദർശകർക്ക് ഇരവികുളം നാഷണൽ പാർക്ക് സന്ദർശിക്കാം
സമുദ്രനിരപ്പിൽ നിന്നും 7000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇരവികുളം നാഷണൽ പാർക്കിൽ എത്തുവാൻ മൂന്നാറിൽ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരം സഞ്ചരിക്കണം

ഇത്തവണ പുതിയതായി നൂറോളം വരയാട്ടിൻ കുഞ്ഞുങ്ങൾ ജനിച്ചതായി ഇരവികുളം നാഷണൽ പാർക്ക് അധികൃതർ അറിയിച്ചു
മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകളിൽ നിന്നു തന്നെ ഇരവികുളം നാഷണൽ പാർക്കിലേക്കുള്ള ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
മുതിർന്നവർക്ക് 200 രൂപയാണ് ചാർജ് പ്രവേശന ഫീസ്.വേനൽ കടുത്തതോടെ കൂടി മൂന്നാറിലേക്കുള്ള സന്ദർശകരുടെ പ്രവാഹമാണ്…
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.eravikulamnationalpark.in/landing/axRegister.php

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group