വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത….
വരയാടുകളുടെ പ്രജനനക്കാലത്തെ തുടർന്ന് രണ്ടുമാസമായി അടച്ചിട്ടിരുന്ന രാജമല ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു….
വരയാടുകളുടെ പ്രജനനകാലം ആയതിനാൽ ഫെബ്രുവരി ഒന്നുമുതൽ രണ്ടുമാസത്തേക്ക് ആണ് ഇരവികുളം നാഷണൽ പാർക്ക് ഉദ്യാനം അടച്ചത് , ഈ സീസണിൽ 102 വരയാട്ടിൻ കുട്ടികൾ രാജമലയിൽ പിറന്നു എന്ന് കണക്കാക്കുന്നു . പ്രശസ്തമായ നീലക്കുറിഞ്ഞി പൂക്കുന്ന രാജമല ഇരവികുളം നാഷണൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത് . ഇരവികുളം നാഷണൽ പാർക്കിൽ വരയാടുകളുടെ വാസസ്ഥലമായ രാജമലയിലേക്ക് വനംവകുപ്പ് സവാരികൾ നടത്തുന്നുണ്ട് .
പുതിയ സീസൺ ഏപ്രിൽ ഒന്നാം തീയതി മുതൽ ആരംഭിക്കുമ്പോൾ രാജമലയിൽ പുതിയതായി കഫെറ്റീരിയ സെൽഫി പോയിൻറ് എന്നിവ ഒരുക്കിയിട്ടുണ്ട്…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ)