അധിസാഹസിക വിനോദ സഞ്ചാരികളെ, ഇതിലെ, ഇതിലെ…


അഡ്വഞ്ചർ ടൂറിസത്തിന് പ്രശസ്തമായ കർണാടകത്തിലെ ദണ്ഡേലി ,…കൊറോണ മഹാമാരിക്ക് ശേഷം വീണ്ടും തുറന്നിരിക്കുന്നു….
കർണാടകത്തിലെ ഹുബ്ലിയിൽ നിന്നും 65 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ദണ്ഡേലി , റിവർ റാഫ്റ്റിംഗ് ടൂറിസത്തിന് പേരുകേട്ട സ്ഥലമാണ്…

ദണ്ഡേലിയിലെ റിവർ റാഫ്റ്റിംഗ് 12 കിലോമീറ്റർ നീളമുള്ളതാണ്.അഡ്വഞ്ചർ ടൂറിസം ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രം കൂടിയാണ് ദണ്ഡേലി , കർണാടകത്തിലെ കാളി നദിയിൽ കുത്തിയൊലിക്കുന്ന വെള്ളത്തിൽ 12 കിലോമീറ്റർ നീളത്തിൽ റിവർ റാഫ്റ്റിംഗ് എന്നത് അതിസാഹസികത നിറഞ്ഞ ഒന്നാണ്, ഒട്ടനവധി ഹോം സ്റ്റേകളും , ടെന്റ് ക്യാമ്പിംഗ് സൈറ്റുകളും ഉള്ള ദണ്ഡേലിയിൽ അതിസാഹസികത ഇഷ്ടപ്പെടുന്നവർക്ക് റിവർ റാഫ്റ്റിംഗ് , കയാക്കിംഗ്,ബോട്ടിംഗ് ,പക്ഷിനിരീക്ഷണം, ഫോറസ്റ്റ് ട്രാക്കിംഗ് തുടങ്ങി ഒട്ടനവധി ആക്ടിവിറ്റികൾ സാധ്യമാണ്.

റിവർ റാഫ്റ്റിംഗ് നദിയിലെ ഒഴുക്കിനെ സ്വാധീനിച്ചുകൊണ്ടാണ് എന്നതിനാൽ തന്നെ , വെള്ളം കുറവുള്ള സമയങ്ങളിൽ റിവർ റാഫ്റ്റിംഗ് സാധ്യമല്ല , ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെയാണ് ഇവിടത്തെ പ്രധാന സീസൺ.
ബാംഗ്ലൂരിൽ നിന്നും 460 കിലോ മീറ്ററും , ഹുബ്ലി എയർപോർട്ടിൽ നിന്ന് 65 കിലോമീറ്ററും ആണ് ദണ്ഡേലി യിലേക്കുള്ള ദൂരം ,Londa , Alnavar എന്നിവയാണ് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനുകൾ (35 കിലോമീറ്റർ)
കൂടുതൽ വിവരങ്ങൾ കർണാടക ടൂറിസത്തിന് ഔദ്യോഗിക വെബ്സൈറ്റായ karnatakatourism.orgനിന്നും മനസ്സിലാക്കാം

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )

Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…