ഇന്ത്യയുടെ സ്കോട്ട്‌ലൻഡ് എന്നറിയപ്പെടുന്ന കൂർഗ് അഥവാ കൊടക്….
കർണാടകയിൽ വരുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനുകളിലൊന്ന്, കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ കൂർഗ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകിയിരിക്കുകയാണ് പ്രകൃതി….
കൂർഗിലെ മണ്ഡൽപെട്ടി മലനിരകളിൽ
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച കാണാൻ സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്പ്ര, ത്യേകിച്ച് ഏറ്റവും അടുത്ത് കിടക്കുന്ന മഹാനഗരമായ ബാംഗ്ലൂരിൽ നിന്നും.
കോടമഞ്ഞിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന മണ്ഡൽപെട്ടി മലനിരയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയെയും ആനന്ദിപ്പിക്കുന്നതാണ്.മണ്ഡൽപട്ടി സന്ദർശിക്കുന്നവർക്ക് ഒരു വലിയ ഓഫ് റോഡ് യാത്രയും കൂടെ ആണ് ആസ്വദിക്കാൻ സാധിക്കുക
മണ്ഡൽപെട്ടിയുടെ കൂടുതൽ വിശേഷങ്ങൾ കൂർഗ് മലയാളിയായ റിജോഷ് തൻറെ യൂട്യൂബ് ചാനൽ ആയ ജോഷ് വ്ലോഗിൽ പകർത്തിയിരിക്കുന്നത് കാണാം….
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ