കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പൻ വിഹരിച്ച കാട്ടിലൂടെ ഇനി നിങ്ങൾക്കും യാത്ര ചെയ്യാം

കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പൻ വിഹരിച്ച കാട്ടിലൂടെ ഇനി നിങ്ങൾക്കും യാത്ര ചെയ്യാം

കർണാടക ടൂറിസം ഡിപ്പാർട്ട്മെൻറ് ഗോപിനാഥം മിസ്ട്രി ട്രയൽസ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.ഓഗസ്റ്റ് മാസത്തിൽ പരീക്ഷണാർത്ഥം തുടങ്ങിയ ഗോപിനാഥം ജംഗിൾ സഫാരിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കർണാടക വിനോദസഞ്ചാര വകുപ്പ് ഇവിടം വിനോദസഞ്ചാരികൾക്കായി തുറന്നു നൽകിയത്.കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്യാമ്പ് സൈറ്റിലേക്ക് ജീപ്പ് സഫാരിയും ലഭ്യമാണ്... കർണാടക തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗോപിനാഥം വനമേഖല ഒരുകാലത്ത് കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പന്റെ താവളം ആയിരുന്നു.ബാംഗ്ലൂരിൽ നിന്നും ഏകദേശം 250…
കേന്ദ്രസർക്കാരിൻറെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നിർമിച്ച ഇടുക്കി ഈക്കോ ലോഡ്ജ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു…

കേന്ദ്രസർക്കാരിൻറെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നിർമിച്ച ഇടുക്കി ഈക്കോ ലോഡ്ജ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു…

വിനോദസഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ , ഇടുക്കി ഇക്കോ ലോഡ്ജ് നാടിനു സമർപ്പിച്ചു. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ബഹു.ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ബഹു.ജലവിഭവവകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവന്‍- കുറത്തി മലകളുടെയും താഴെ കേരളീയവാസ്തു ശില്പ സൗന്ദര്യത്തോടെയാണ് ഇടുക്കി ഇക്കോ ലോഡ്ജ് പണിപൂർത്തീകരിച്ചിരിക്കുന്നത്. ലോകത്തിലെ…
ജനപ്രിയമായി മൈസൂർ ദസറയുടെ ഭാഗമായി ആരംഭിച്ച ഡബിൾ ഡക്കർ അംബാരി വിനോദസഞ്ചാര സർവീസുകൾ

ജനപ്രിയമായി മൈസൂർ ദസറയുടെ ഭാഗമായി ആരംഭിച്ച ഡബിൾ ഡക്കർ അംബാരി വിനോദസഞ്ചാര സർവീസുകൾ

മൈസൂർ ദസറയുടെ ഭാഗമായി കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ആരംഭിച്ച ഡബിൾ ഡക്കർ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് അമ്പാരി സർവീസ് വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായി മാറി .ദസറ ആഘോഷത്തിന്റെ ഭാഗമായി മൈസൂർ നഗരം മുഴുവനായും ദീപാലങ്കാരങ്ങളാൽ അലംകൃതമായിരിക്കുകയാണ് , രാത്രി 7 മുതൽ പത്തര വരെ റോഡുകളും സർക്കിളുകളും ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമായിരിക്കും . ഓപ്പൺ ഡബിൾ ഡക്കർ ബസ്സിലിരുന്ന് മൈസൂർ നഗരത്തിന്റെ വീഥികളിൽ കൂടെ ദീപാലങ്കാരം കണ്ട് ആസ്വദിക്കുവാൻ…
ദൂത് സാഗർ വെള്ളച്ചാട്ടം വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തു…

ദൂത് സാഗർ വെള്ളച്ചാട്ടം വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തു…

സാഹസിക വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദൂത് സാഗർ വെള്ളച്ചാട്ടം വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തു . മൺസൂൺ ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ദൂത് സാഗർ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശന അനുമതി നിഷേധിച്ചിരുന്നത് .ഏറെ നാളുകൾക്കുശേഷമാണ് വിനോദ സഞ്ചാര കേന്ദ്രം തുറന്നിരിക്കുന്നത് . കർണാടക അതിർത്തിയോട് ചേർന്ന് ഗോവയിൽ ആണ് ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് . ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ ലഭിക്കുന്നത് ധൂത്സാഗർ വെള്ളച്ചാട്ടത്തിനടിയിലൂടെ പോകുന്ന ട്രെയിനുകളിലാണ്…
440 രൂപയ്ക്ക് കർണാടക ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ വൺ ഡേ മൈസൂർ ടൂർ…

440 രൂപയ്ക്ക് കർണാടക ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ വൺ ഡേ മൈസൂർ ടൂർ…

കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന കർണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് മൈസൂർ . കേരളത്തിൽ നിന്നും ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സന്ദർശിക്കാവുന്ന ഒരു വിനോദസഞ്ചാരം കൂടിയാണ് മൈസൂർ . കേരളത്തിൻറെ നാനാഭാഗങ്ങളിൽ നിന്ന് മൈസൂരിലേക്കും മൈസൂര് വഴി ബാംഗ്ലൂരിലേക്ക് ഒട്ടനവധി കെഎസ്ആർടിസി ബസ് സർവീസുകൾ ഉണ്ട് . ഇതിനുപുറമേ മൈസൂരിൽ നിന്നും കേരളത്തിലേക്ക് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ ട്രെയിൻ സർവീസുകളും ഇന്ന് ലഭ്യമാണ് , ഇത്തരത്തിൽ…
ഓണത്തിന് ഒരു ദിവസത്തെ  ട്രിപ്പ് പോകാൻ ചിലവ് കുറഞ്ഞ പാക്കേജുകൾ പരിചയപ്പെടാം

ഓണത്തിന് ഒരു ദിവസത്തെ ട്രിപ്പ് പോകാൻ ചിലവ് കുറഞ്ഞ പാക്കേജുകൾ പരിചയപ്പെടാം

ഓണത്തിന് ഒരു ദിവസത്തെ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചിലവ് കുറഞ്ഞ പാക്കേജുകൾ പരിചയപ്പെടാം... പാലായിക്കരി മത്സ്യഫെഡ് ട്രിപ്പ് എറണാകുളം ആലപ്പുഴ കോട്ടയം വഴി പാലായ്ക്കരയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കാലത്ത് 10 മണിമുതൽ വൈകുന്നേരം 5 മണി വരെ കേരളത്തിൻറെ കായൽ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യാം .... കാലത്ത് പത്തുമണിക്ക് KSINC യുടെ എറണാകുളം മറൈൻഡ്രൈവിൽ ഉള്ള…
മൂന്നാറിൽ കുറഞ്ഞ ചിലവിൽ താമസിക്കാം സ്റ്റാർ ഹോട്ടലുകളെ വെല്ലും ബാക്ക് പാക്കേഴ്സ് ഹോസ്റ്റലുകളിൽ…

മൂന്നാറിൽ കുറഞ്ഞ ചിലവിൽ താമസിക്കാം സ്റ്റാർ ഹോട്ടലുകളെ വെല്ലും ബാക്ക് പാക്കേഴ്സ് ഹോസ്റ്റലുകളിൽ…

കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്ന ബാക്ക്പാക്കേഴ്സിന്റെ ഇഷ്ട ലൊക്കേഷനുകൾ ആണ് ബാക്ക്പാക്കേഴ്സ് ഹോസ്റ്റലുകൾ , ഗ്രൂപ്പായും ഒറ്റയ്ക്കും യാത്ര ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ഉടനീളം താമസസൗകര്യം കണ്ടെത്തുന്നതിന് പ്രധാനമായും ആശ്രയിച്ചിരുന്നത് എയർ ബിഎൻബി പോലുള്ള വെബ്സൈറ്റുകളാണ്. കേരളത്തിലടക്കം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ കുറഞ്ഞ ചിലവിൽ ഒറ്റയ്ക്കും ഗ്രൂപ്പായും താമസിക്കാൻ സാധിക്കുന്ന ഹോസ്റ്റൽ ശൃംഖലയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് , ഇത്തരം ഹോസ്റ്റലുകളിൽ 18 വയസ്സിന് മുകളിലുള്ളവർക്കാണ് താമസസൗകര്യം ലഭിക്കുക ,…
വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത

വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത

വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത.... വരയാടുകളുടെ പ്രജനനക്കാലത്തെ തുടർന്ന് രണ്ടുമാസമായി അടച്ചിട്ടിരുന്ന രാജമല ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു.... വരയാടുകളുടെ പ്രജനനകാലം ആയതിനാൽ ഫെബ്രുവരി ഒന്നുമുതൽ രണ്ടുമാസത്തേക്ക് ആണ് ഇരവികുളം നാഷണൽ പാർക്ക് ഉദ്യാനം അടച്ചത് , ഈ സീസണിൽ 102 വരയാട്ടിൻ കുട്ടികൾ രാജമലയിൽ പിറന്നു എന്ന് കണക്കാക്കുന്നു . പ്രശസ്തമായ നീലക്കുറിഞ്ഞി പൂക്കുന്ന രാജമല ഇരവികുളം നാഷണൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത് . ഇരവികുളം…
കേരളത്തിലെ പ്രസിദ്ധമായ അഗസ്ത്യാർകൂടം  ട്രക്കിങ്ങിന് ഇന്ന് അപേക്ഷിക്കാം

കേരളത്തിലെ പ്രസിദ്ധമായ അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ഇന്ന് അപേക്ഷിക്കാം

ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന അഗസ്ത്യാർകൂടം ട്രക്കിങ്ങിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് 11 മണിക്ക് ആരംഭിക്കും ഒരു ദിവസം 75 പേർക്കാണ് ഓൺലൈൻ മുഖാന്തിരം രജിസ്ട്രേഷൻ അനുവദിക്കുന്നത് , 25 പേർക്ക് നേരിട്ടും ടിക്കറ്റുകൾ നൽകും . www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ കാലത്ത് 11 മണി മുതൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാകും , ഇതുകൂടാതെ അക്ഷയ കേന്ദ്രങ്ങൾ വഴിയും പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്…
കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് വെമ്പനാട്ടുകായലിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് മൂന്നു മണിക്കൂർ യാത്ര ചെയ്യാം 29  രൂപയ്ക്ക്…!!!

കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് വെമ്പനാട്ടുകായലിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് മൂന്നു മണിക്കൂർ യാത്ര ചെയ്യാം 29 രൂപയ്ക്ക്…!!!

പൊതുഗതാഗത സംവിധാനങ്ങളിൽ വിനോദസഞ്ചാര യാത്രകൾ ഒരു പുതിയ ട്രെൻഡിങ്ങിൽ ആണ് ഇപ്പോൾ .... ചിലവ് കുറവും , പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചുപോകും പുതിയ കുട്ടികൾക്ക് പൊതുഗതാഗത സംവിധാനം ആസ്വദിക്കുവാനും അവസരം ലഭിക്കും എന്നത് തന്നെയാണ് ഇതിനുള്ള പ്രധാനകാരണം ... കെഎസ്ആർടിസി ഡിപ്പോകളിൽ കുടുംബത്തോടൊപ്പം കാറുകളിൽ വന്ന് അവിടെ നിന്നും കെഎസ്ആർടിസിയുടെ വിനോദസഞ്ചാര പാക്കേജുകളിൽ പോകുന്ന ഫാമിലികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് , ഇതാ ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും…