ഉദ്യാന നഗരം എന്നറിയപ്പെടുന്ന ബാംഗ്ലൂരിൽ
എല്ലാവർഷവും സ്വതന്ത്രദിനത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള ഫ്ലവർ ഷോയ്ക്ക് ബാംഗ്ലൂർ ലാൽബാഗ് ബോട്ടണിക്കൽ ഗാർഡനിൽ തുടക്കമായി …214 മത് ഫ്ലവർ ഷോ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ ഫ്ലവർ ഷോ 8-10 ലക്ഷത്തിനടുത്ത് കാണികൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.കർണാടകയുടെ നിയമസഭാ മന്ദിരമായ വിധാൻസൗദ പണികഴിപ്പിച്ച മുൻ മുഖ്യമന്ത്രിയുടെ കെംഗൽ ഹനുമന്തയ്യ ജീവിതത്തെ ആസ്ഥാനമാക്കിയാണ് ഫ്ലവർ ഷോ ഒരുക്കിയിട്ടുള്ളത്…
ഓഗസ്റ്റ് നാലാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ കാലത്ത് 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫ്ലവർ ഷോ സന്ദർശിക്കാവുന്നതാണ്.മുതിർന്നവർക്ക് സാധാരണ ദിവസങ്ങളിൽ 70 രൂപയും വാരാന്ത്യങ്ങളിലും മറ്റ് അവധി ദിനങ്ങളിൽ 80 രൂപയുമാണ് നിരക്ക് കുട്ടികൾക്ക് 30 രൂപയാണ് നിരക്ക് , സ്കൂൾ യൂണിഫോമിൽ വരുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്…ഫ്ലവർ ഷോയുടെ അനുബന്ധിച്ചുള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ബിഎംടിസിയുടെയും മെട്രോയുടെയും സർവീസുകൾ സാധിക്കാവുന്ന അത്രയും ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ ജനങ്ങളോട് ഓർമിപ്പിച്ചു , വാഹനങ്ങളിൽ എത്തുന്ന സന്ദർശകർക്കായി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )