രണ്ടുവർഷം കൂടുമ്പോൾ നടത്തപ്പെടുന്ന ഏറോ ഇന്ത്യ 2023 , ഇന്നുമുതൽ ( 13 Feb 2023- 17 Feb 2023 ) യലഹങ്ക എയർ ഫോഴ്സ് സ്റ്റേഷനിൽ ആരംഭിച്ചു . ഡിപ്പാർട്ട്മെൻറ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന എയർ ഷോ കാണുവാൻ മൂന്ന് തരത്തിലുള്ള ടിക്കറ്റുകൾ ആണ് ലഭ്യമാക്കിയിരിക്കുന്നത് , സാധാരണക്കാർക്ക് വിമാനങ്ങളുടെ അഭ്യാസപ്രകടനം കാണുവാനായി എയർ ഡിസ്പ്ലേ വിവിങ് ഏരിയ (ADVA) എൻട്രി ടിക്കറ്റ് ആയിരം രൂപയ്ക്കും എയർഷോയോട് ഒപ്പം നടക്കുന്ന എക്സിബിഷൻ പങ്കെടുക്കുന്നതിന് 2500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ബിസിനസ് വിസിറ്റേഴ്സിനെ 5000 രൂപയുടെ സ്പെഷ്യൽ ടിക്കറ്റുകൾ ആണ് ഒരുക്കിയിരിക്കുന്നത്.
പതിമൂന്നാം തീയതി കാലത്ത് 10 മണിക്ക് ആദ്യത്തെ ഫ്ലയിങ് ഡിസ്പ്ലേ നടക്കും .
14, 15 ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്ക് ,16 17 ദിവസങ്ങളിൽ കാലത്ത് 9 അരയ്ക്കും ഉച്ചയ്ക്ക് 2 മണിക്കും ഡിസ്പ്ലേ ഉണ്ടായിരിക്കും…
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.aeroindia.gov.in/
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ)