ആലപ്പുഴ ജില്ലാ അധികൃതർ വിനോദസഞ്ചാരികൾക്ക് നൽകുന്ന മുന്നറിയിപ്പ്


ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിൽ നദികളിലും കൈ വഴികളിലും ശക്തമായ ഒഴുക്ക് നിലനിൽക്കുന്നതിനാലും പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്ന സാഹചര്യത്തിലും ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ഹൗസ് ബോർഡുകൾ, ശിക്കാര വള്ളങ്ങളുടെ യാത്രകൾ, മോട്ടോർ ബോട്ടുകൾ തുടങ്ങിയവയുടെ യാത്രകൾ 18 ഒക്ടോബർ 2021 വൈകുന്നേരം അഞ്ചുമണി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു…വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതർ നടപ്പിലാക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം എന്ന് എല്ലാ വിനോദസഞ്ചാരികളോട് അഭ്യർത്ഥിക്കുന്നു

ദുരന്തങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ കാഴ്ചക്കാരായി പോകാതെ,അത്തരം പ്രദേശങ്ങളിൽ ദുരന്തനിവാരണ സേനയ്ക്ക് സുഗമമായി പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന് ഓർമിപ്പിക്കുകയാണ് ചാവക്കാട് പോലീസ് അധികൃതർ

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )