3500 രൂപയ്ക്ക് ടൂറിസം വകുപ്പിന്റെ ഇടുക്കി ഇക്കോ ലോഡ്ജിൽ കോട്ടേജിൽ താമസിക്കാം….


വിനോദസഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ , ഇടുക്കി ഇക്കോ ലോഡ്ജ് നാടിനു സമർപ്പിച്ചു.
ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ബഹു.ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ബഹു.ജലവിഭവവകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.
ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവന്‍- കുറത്തി മലകളുടെയും താഴെ കേരളീയവാസ്തു ശില്പ സൗന്ദര്യത്തോടെയാണ് ഇടുക്കി ഇക്കോ ലോഡ്ജ് പണിപൂർത്തീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമിന് കീഴില്‍ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കുവാൻ വിനോദസഞ്ചാരികൾക്ക് സാധിക്കുന്ന വിധത്തിലാണ് ഇക്കോ ലോഡ്ജ് കളുടെ നിർമ്മാണം.

25 ഏക്കറോളം വരുന്ന പ്രദേശത്ത് ആകെ 12 ഇക്കോ കോട്ടേജുകളാണ് ഇടുക്കി ഇക്കോ ലോഡ്ജില്‍ ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്നും
പത്തു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കുടിയേറ്റസ്മാരകടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും ഇക്കോ ലോഡ്ജിൽ താമസിക്കുന്ന വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ സന്ദര്‍ശിക്കാനാകും. പദ്ധതിയുടെ നിര്‍മ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് (സ്വദേശ് ദര്‍ശന്‍ പദ്ധതി മുഖേന )5.05 കോടി രൂപയും സംസ്ഥാനസര്‍ക്കാരില്‍ നിന്നും 2.78 കോടിയുടെ രൂപയാണ് ഭരണാനുമതി ലഭിച്ചത്. മരങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ഇക്കോ ലോഡ്ജ് കളിൽ വിനോദസഞ്ചാരികൾക്ക് ചിലവ് കുറഞ്ഞ ആഡംബരതാമസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .ഇക്കോ ലോഡ്ജുകളിൽ താമസിക്കുവാനായി 3500 രൂപ പ്ലസ് ടാക്സ് ആണ് ചാർജ് ചെയ്യുന്നത് , ഇക്കോ ലോഡ്ജുകൾ ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് ഉച്ചയ്ക്ക് 12 മണിമുതൽ അടുത്തദിവസം കാലത്ത് 11 മണി വരെ ഉപയോഗിക്കാം വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ https://www.keralatourism.org/yatrinivas/ വഴി ഇക്കോ ലോഡ്ജ് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )