വാഗമൺ ഗ്ലാസ് ബ്രിഡ്ജ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് സഹായകരമാകുന്ന പരിഷ്കാരങ്ങളുമായി ഡിടിപിസി…


വാഗമൺ ഗ്ലാസ് ബ്രിഡ്ജ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് സഹായകരമാകുന്ന പരിഷ്കാരങ്ങളുമായി ഡിടിപിസി . ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശന നിരക്ക് കുറച്ചിതിനു പിന്നാലെ
ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശന തിരക്ക് നിയന്ത്രിക്കുവാനും , പ്രവേശനത്തിനായി കാത്തിരിക്കുന്ന സമയം ഒഴിവാക്കുന്നതിനും ആയി പ്രത്യേക സൗകര്യങ്ങളാണ് ഡിടിപിസി ഏർപ്പെടുത്തിയിരിക്കുന്നത് .
വാഗമൺ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഗ്ലാസ് ബ്രിഡ്ജിന് സമീപം ആയിരുന്നു ടിക്കറ്റ് കൗണ്ടർ ഒരുക്കിയിരുന്നത് ഇത് വിനോദസഞ്ചാരികളുടെ ആവശ്യം കണക്കിലെടുത്ത് മറ്റു സാഹസിക വിനോദങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
പുതിയ ക്രമീകരണം അനുസരിച്ച് ടിക്കറ്റ് നൽകുന്ന സമയത്തുതന്നെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള എൻട്രി സമയവും അതിൽ രേഖപ്പെടുത്തിയിരിക്കും . രാവിലെ 9 മുതലാണ് ടിക്കറ്റ് വില്പന ആരംഭിക്കുക ഒരു സഞ്ചാരിക്ക് അഞ്ച് മുതൽ 7 മിനിറ്റ് വരെയാണ് ഗ്ലാസ് ഫ്രിഡ്ജിൽ ചെലവഴിക്കാൻ സാധിക്കുക. ഒരേസമയം 15 പേരെയാണ് പാലത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത് . ഇത് കൂടാതെ അഡ്വഞ്ചർ പാർക്കിൽ എത്തുന്ന സഞ്ചാരികൾക്കായി പുതിയ പാക്കേജും ഡിടിപിസി അവതരിപ്പിച്ചിട്ടുണ്ട് കണ്ണാടിപ്പാലം സ്കൈ സൈക്കിൾ സിപ്‌ലൈൻ ത്രീ സിക്സ്റ്റി ഡിഗ്രി സൈക്കിൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ പാക്കേജ്…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )