സ്പ്ലെൻഡേഴ്സ് ഓഫ് ഡെക്കാൻ എന്നപേരിൽ 9 രാത്രിയും 10 ദിവസവും ഉൾക്കൊള്ളുന്ന പാക്കേജ് ടൂർ പ്രധാനമായും ഹൈദരാബാദ് അജന്ത എല്ലോറ മുംബൈ ഗോവ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സന്ദർശിക്കുന്നത്.
സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ തിരുവനന്തപുരം കൊല്ലം 29 ആം തീയതി കോട്ടയം , എറണാകുളം , തൃശ്ശൂർ , ഒറ്റപ്പാലം , പാലക്കാട് വഴി മുപ്പതാം തീയതി ഹൈദരാബാദിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് .
18,800 രൂപയാണ് ഏറ്റവും കുറഞ്ഞ പാക്കേജ് . 18,800 രൂപയുടെ ഈ പാക്കേജിൽ 125 സീറ്റുകൾ ആണ് ഉള്ളത് .
ഈ പാക്കേജ് എടുക്കുന്ന വ്യക്തികൾക്ക് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് , വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഡോർമെറ്ററിയിലുള്ള താമസ സൗകര്യം , വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള നോൺ എസി ബസ്സുകൾ , മൂന്നുനേരത്തെ വെജിറ്റേറിയൻ ഭക്ഷണം , എല്ലാ ദിവസവും ഒരു ലിറ്റർ വെള്ളം എന്നിവ ഉൾക്കൊള്ളുന്നു .
വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള എൻട്രി ഇതിൽ ഉൾപ്പെടുന്നില്ല.
മുപ്പതാം തീയതി ഹൈദരാബാദ് സിറ്റി ടൂർ ചാർമിനാർ , ഗോൾകൊണ്ട ഫോർട്ട് , സ്വലാർജങ്ങ് മ്യൂസിയം എന്നിവ സന്ദർശിച്ച് രാത്രി ഹൈദരാബാദിൽ താമസം.
ഒന്നാം തീയതി രാമോജി ഫിലിം സിറ്റി സന്ദർശനത്തിനായി മാറ്റിവെച്ചിരിക്കുന്നു , ഒന്നാം തീയതി രാത്രി ട്രെയിനിൽ യാത്രതിരിച്ച് രണ്ടാം തീയതി കാലത്ത് ഔറംഗാബാദിൽ എത്തിച്ചേരുന്ന ടൂറിസ്റ്റ് ട്രെയിൻ അന്ന് എല്ലോറ സന്ദർശിക്കുവാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത് .
രണ്ടാം തീയതി രാത്രി ഔറംഗാബാദിൽ താമസിച്ചു മൂന്നാം തീയതി കാലത്ത് അജന്ത സന്ദർശിക്കുന്നു .
മൂന്നാം ഔറംഗബാദിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ നാലാം തീയതി കാലത്ത് ലോകമാന്യതിലകിൽ എത്തിയതിനുശേഷം മുംബൈ സിറ്റി ടൂർ ഉൾപ്പെടുത്തിയിരിക്കുന്നു
ജുഹു ബീച്ച് ഹാങ്ങിങ് ഗാർഡൻ ഗേറ്റ് വേ ഓഫ് ഇന്ത്യ മുതലായവ സന്ദർശിച്ച് ബാന്ദ്ര സീലിംഗ് ബ്രിഡ്ജ് വഴി തിരിച്ച് മുംബൈയിൽ എത്തിച്ചേരുന്നു. അന്ന് വൈകുന്നേരം ആരംഭിക്കുന്ന ട്രെയിൻ യാത്ര തൊട്ടടുത്ത ദിവസം അഞ്ചാം തീയതി മഡ്ഗോൺ എത്തിച്ചേരുന്നു , ആവശ്യമുള്ളവർക്ക് മണ്ഡോവി റിവർ ക്രൂയിസ് ചെയ്യുവാനുള്ള അവസരം ഒരുക്കി അന്ന് രാത്രി ഗോവയിൽ താമസിച്ച് ആറാം തീയതി ഗോവ ലോക്കൽ സൈറ്റ് സിങ്ങാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഏഴാം തീയതി പുറപ്പെടുന്ന ട്രെയിൻ മംഗലാപുരം കാസർകോട് കണ്ണൂർ കോഴിക്കോട് തൃശ്ശൂർ എറണാകുളം കോട്ടയം കൊല്ലം വഴി ട്രിവാൻഡ്രത്ത് എത്തിച്ചേരുന്നു ….
കുറഞ്ഞ ചിലവിൽ പത്ത് ദിവസത്തെ ഒരു ട്രിപ്പ് ആഗ്രഹിക്കുന്നവരാണ് എങ്കിൽ നിങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്താവുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ഉലാ റയിൽ വെബ്സൈറ്റ് സന്ദർശിക്കുക
https://bookings.ularail.com/tours/splendors-of-deccan-129309
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )