ഓണത്തിന് ഒരു ദിവസത്തെ ട്രിപ്പ് പോകാൻ ചിലവ് കുറഞ്ഞ പാക്കേജുകൾ പരിചയപ്പെടാം

ഓണത്തിന് ഒരു ദിവസത്തെ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചിലവ് കുറഞ്ഞ പാക്കേജുകൾ പരിചയപ്പെടാം…

പാലായിക്കരി മത്സ്യഫെഡ് ട്രിപ്പ്

എറണാകുളം ആലപ്പുഴ കോട്ടയം വഴി പാലായ്ക്കരയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കാലത്ത് 10 മണിമുതൽ വൈകുന്നേരം 5 മണി വരെ കേരളത്തിൻറെ കായൽ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യാം ….
കാലത്ത് പത്തുമണിക്ക് KSINC യുടെ എറണാകുളം മറൈൻഡ്രൈവിൽ ഉള്ള പോയിന്റിൽ നിന്നും ആരംഭിച്ച് ഏഴുമണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രയാണ് കെ എസ് ഐഎൻസിയുടെ പാലായിക്കരി മത്സ്യഫെഡ് ട്രിപ്പ് .

999 രൂപയുടെ ഏഴുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പാക്കേജിൽ വിവിധ വിനോദ പരിപാടികളും ഒരുക്കിയിരിക്കുന്നു , അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര തികച്ചും സൗജന്യമാണ് . പെഡൽ ബോട്ടിംഗ് റോബോട്ടിംഗ് ബോട്ടിംഗ് ഫാം ബോട്ടിംഗ് ഫിഷിംഗ് മുതലായവ ഈ ട്രിപ്പിന്റെ ഹൈലൈറ്റുകൾ ആണ്, മത്സ്യഫെഡ് പാലായിക്കരി ഫിഷ് ഫാമിൽ ഫിഷ് കറി ഫിഷ് ഫ്രൈ മീൽസ് ഈ പാക്കേജിന്റെ ഭാഗമാണ് കൂടാതെ ടീ സ്നാക്സ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു….

ബാക്ക് വാട്ടർ സീക്രൂയിസ് കടമക്കുടി

799 രൂപയുടെ ഈ പാക്കേജ് കാലത്ത് 10 30 മുതൽ വൈകുന്നേരം 4 മണി വരെയാണ് .അഞ്ചര മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ക്രൂയിസ് സ്റ്റാർട്ട് ചെയ്യുന്നത് എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുമാണ് കടമക്കുടി ട്രിപ്പിൽ 79 രൂപയ്ക്ക് ഉച്ചയ്ക്ക് ഫിഷ് കറി മീൽസും കാലത്തും വൈകുന്നേരവും ടി സ്നാക്സ് എന്നിവയും ഉൾപ്പെടുന്നു .
ഇവ കൂടാതെ കൺട്രി ബോട്ട് റൈഡ് കയാക്കിംഗ് ഫിഷിംഗ് മറ്റു ഗെയിമുകൾ ഇതിൽ ഉൾപ്പെടുന്നു , പ്രൈവറ്റ് ഐലൻഡിൽ ഒരുക്കിയിട്ടുള്ള മറ്റ് ആക്ടിവിറ്റികൾക്ക് അധിക പണം നൽകി ഉപയോഗപ്പെടുത്താവുന്നതാണ്

ബാക്ക് വാട്ടർ സീക്രൂയിസ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം +91 9846211143 or visit https://ksinc.in/backwater–and-sea-cruise
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )