കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ കളിസ്ഥലം ഇനി കേരളത്തിൽ .കുട്ടികൾക്കായുള്ള ആക്ടീവ് പ്ലാനറ്റ് കോഴിക്കോട് കുറ്റ്യാടി മണിമലയിൽ പ്രവർത്തനമാരംഭിച്ചു.
വിശാലമായ പത്തേക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. രണ്ടര ലക്ഷം സ്ക്വയർ ഫീറ്റിൽ ആയിരത്തിലധികം മരങ്ങളും 2.3ലക്ഷം വൈവിധ്യമാർന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാർക്കിനെ വ്യത്യസ്തമാക്കുന്നത് , ഇവ കൂടാതെ 10,000 സ്ക്വയർ ഫീറ്റിൽ ഒരു വെർട്ടിക്കൽ ഗാർഡനും പാർക്കിനെ മനോഹരമാക്കുന്നു .
അതിമനോഹരമായ ഒരു മലഞ്ചരിവിനു മുകളിൽ കുറ്റ്യാടിയുടെ ഭംഗി ആസ്വദിക്കാവുന്ന രീതിയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത് , അഞ്ചു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള കളി സ്ഥലങ്ങളും 40ലേറെ ഫ്രീസ്റ്റയിൽ സ്ലൈഡുകളും ആക്ടീവ് പ്ലാനറ്റിൽ ഉണ്ട് ,കുട്ടികൾക്കൊപ്പം പാർക്കിൽ വരുന്നവർക്ക് കലാസാംസ്കാരിക വിരുന്നുകളും പാർക്കിൽ അരങ്ങേറും
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം ,കേരളത്തിൽ നിന്നുള്ള കലാകാരന്മാരും ആക്ടീവ് പ്ലാനറ്റിൽ പ്രത്യേക പരിപാടികൾ അവതരിപ്പിക്കും
പ്രമുഖ വ്യവസായി നിസാർ അബ്ദുല്ലയാണ് പാർക്കിന്റെ സ്ഥാപകൻ…പാർക്കിലേക്കുള്ള പ്രവേശനത്തിന് വ്യത്യസ്ത നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാണ്
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )