ദീർഘദൂര യാത്രകൾ പോകുമ്പോൾ നാം എപ്പോഴും ആശ്രയിക്കുന്ന ഒന്നാണ് ട്രെയിൻ സർവീസ് , എന്നാൽ പലപ്പോഴും ട്രെയിൻ ടിക്കറ്റ് ചെക്ക് ചെയ്യുന്ന സമയത്ത് , വെയ്റ്റിംഗ് ലിസ്റ്റ് ആയിരിക്കും കാണിക്കുക …
എന്നാൽ ഇനി വെയിറ്റിംഗ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് താഴെപ്പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ…. ചിലപ്പോൾ നിങ്ങൾക്ക് കൺഫോം ടിക്കറ്റ് ലഭിച്ചേക്കാം
നമ്മൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന റൂട്ടിൽ , നമ്മൾ കയറാൻ ഉദ്ദേശിക്കുന്ന സ്റ്റേഷനിൽ നിന്നും അല്ലാതെ മറ്റു സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാണോ എന്ന് നോക്കുക…
ചില സന്ദർഭങ്ങളിൽ മറ്റു സ്റ്റേഷനുകളിൽ നിന്ന് നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് കൺഫോം ടിക്കറ്റ് ഉണ്ടായിരിക്കും ….നമ്മൾ യാത്ര ചെയ്യേണ്ടുന്ന സ്റ്റേഷനിൽ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് ടിക്കറ്റ് ഇല്ലാതിരിക്കുകയും , അതേ ട്രെയിനിൽ മറ്റൊരു സ്റ്റേഷനിൽ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് ടിക്കറ്റ് ഉണ്ടെങ്കിൽ അവിടെ നിന്നുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തു ബോർഡിങ് സ്റ്റേഷൻ എവിടെ നിന്നാണോ കയറേണ്ടത് ആ സ്റ്റേഷൻ ആക്കാവുന്നതുമാണ്
പക്ഷേ ഇത്തരത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എവിടെനിന്നാണ് നമ്മൾ സെർച്ച് ചെയ്ത് അവിടെ നിന്നുള്ള യാത്രക്കൂലി നൽകേണ്ടിവരും ….
എങ്ങനെയാണ് ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ,
ഇത്തരത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഒരു ട്രിക്ക് വിവരിക്കുകയാണ് താഴെ നൽകിയിട്ടുള്ള വീഡിയോയിൽ ….
അതുപോലെ തന്നെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോ സെക്കൻഡും വിലപ്പെട്ടതാണ് , തത്കാൽ ടിക്കറ്റ് എങ്ങനെയാണ് വേഗത്തിൽ ബുക്ക് ചെയ്യുക എന്നതിനെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )