ആലപ്പുഴയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കിതാ ഒരു സന്തോഷവാർത്ത , 60 രൂപയ്ക്ക് ഇനി രണ്ടുമണിക്കൂർ കായൽ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാം

വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാം

പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ച് ജലഗതാഗത വകുപ്പ്… സീ കുട്ടനാട് മാതൃകയിൽ ആലപ്പുഴ പുന്നമട വേമ്പനാട്ടുകായൽ പാണ്ടിശ്ശേരി തോട്ടുമുക്ക് മുതലായ സ്ഥലങ്ങളിലൂടെ വിനോദസഞ്ചാരികൾക്കും തദേശീയരായ യാത്രക്കാർക്കും ഒരുമിച്ച് സഞ്ചരിക്കാവുന്ന രീതിയിലാണ് ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത് . മൊത്തം 90 പേർക്ക് ഇരിക്കാവുന്ന ബോട്ടിൽ , മുകളിലത്തെ നിലയിൽ 30 വിനോദസഞ്ചാരികൾക്കും താഴത്തെ നില സാധാരണ യാത്രക്കാർക്കും വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത് ….
കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുവാൻ സഹായിക്കുന്നതാണ് പുതിയ ടൂറിസം കംപാസഞ്ചർ ബോട്ട്…
ആലപ്പുഴ- പുന്നമട- വേമ്പനാട് കായൽ, പാണ്ടിശേരി, കൈനകരി തോട്ടുമുക്ക് എന്നിവിടങ്ങളിലേക്കും തിരികെ പള്ളാത്തുരുത്തി വഴി ആലപ്പുഴയിലേക്കുമാണ് സർവീസ് നടത്തുന്നത് . പുലർച്ചെ 5.30 മുതൽ സർവീസ് ആരംഭിക്കും. രണ്ടുമണിക്കൂർ നീളുന്ന യാത്രയ്ക്ക് മുകൾ നിലയ്ക്ക് 120 രൂപയും (ഒരുവശത്തേക്ക് 60 രൂപ എന്ന നിലയിൽ ), താഴത്തെനിലയിൽ 46 രൂപയുമാണ് (ഒരുവശത്തേക്ക് ഉള്ള യാത്രയ്ക്ക് 23 രൂപ ) നിരക്ക്. സഞ്ചാരികൾക്കായി ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് രാവിലെ 8.30, 10.45, 1.30, 4.45 എന്നിങ്ങനെയാണ് സർവീസ്.

ഐആർഎസിന്റെ സുരക്ഷാമാനദണ്ഡങ്ങൾ നിർമ്മിച്ച ബോട്ടാണ് ഇത് . അകത്ത് ഭക്ഷണം വിതരണംചെയ്യാൻ കഫ് റ്റീരിയയുമുണ്ട്. വേഗ -2 മാതൃകയിൽ രുചികരമായ ഭക്ഷണമൊരുക്കുന്നത് കുടുംബശ്രീയാണ്. എട്ട് നോട്ടിക്കൽ മൈൽ വേഗതയിൽ ബോട്ടിന് സഞ്ചരിക്കാൻ ആകും . എസി ബോട്ടായ വേഗ -2 മാതൃകയിൽ കുറഞ്ഞ ചെലവിൽ കായൽക്കാഴ്ചകൾ കാണാമെന്നതാണ് പ്രത്യേകത.

for more details , Vist SWTD Website

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group