പൂന്തോട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ബാംഗ്ലൂരിൽ , പുഷ്പമേളയ്ക്ക് തുടക്കമായി…..
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലാൽബാഗ് ബോട്ടണിക്കൽ ഗാർഡനിൽ വച്ച് നടത്തുന്ന പുഷ്പമേളലക്ഷക്കണക്കിന് വിനോദസഞ്ചാരികളെയാണ് ആകർഷിക്കുന്നത്…
വർഷത്തിൽ രണ്ട് തവണ സംഘടിപ്പിക്കുന്ന പുഷ്പമേള , കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു….സ്വാതന്ത്ര്യ ദിനത്തോടും റിപ്പബ്ലിക് ദിനത്തോടും അനുബന്ധിച്ചാണ് ബാംഗ്ലൂരിലെ നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ലാൽബാഗ് ബോട്ടണിക്കൽ ഗാർഡനിൽ വർഷാവർഷം പുഷ്പമേള നടത്തിവരുന്നത്.
കർണാടക ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പുഷ്പമേളയ്ക്ക് എല്ലാവർഷവും ഒരു ടീം തിരഞ്ഞെടുക്കുക പതിവാണ്
അന്തരിച്ച നടൻ ഡോക്ടർ രാജകുമാറിനും അദ്ദേഹത്തിൻറെ മകനും നടനുമായ പുന്നിത് രാജകുമാറിനും പ്രത്യേകം ആദരവാർപ്പിച്ചിട്ടുള്ള പുഷ്പമേള ഓഗസ്റ്റ് അഞ്ചാം തീയതി ആണ് ആരംഭിച്ചത്…ഇന്ത്യയിലെയും വിദേശത്തുനിന്നിറ ചെയ്തതുമായ ഒട്ടനവധി വ്യത്യസ്തങ്ങളായ പുഷ്പങ്ങൾ ഈ പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങൾ ഒന്നാണ്..
പുഷ്പമേള കാണുവാനായി മാത്രം അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലും ഒട്ടനവധി വിനോദസഞ്ചാരികളാണ് എത്തിച്ചേരാറുള്ളത് , ഇത്തവണ മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന അവധി ദിനങ്ങൾ ആയതിനാൽ 13, 14,15 തീയതികളിലായി വൻ ജനാവലിയാണ് ലാൽബാഗ് ബോട്ടണിക്കൽ ഗാർഡനിൽ പ്രതീക്ഷിക്കപ്പെടുന്നത് ….
പ്രവർത്തി ദിനങ്ങളിൽ മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക് , വാരാന്ത്യങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മുതിർന്നവർക്ക് 75 രൂപയാണ് നിരക്ക് …..ഓഗസ്റ്റ് പതിനഞ്ചാം തീയതി പുഷ്പമേള അവസാനിക്കും
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group