സാഹസികത ഇഷ്ടപ്പെടുന്നവർക്ക് , ആർത്തലച്ചു വരുന്ന തിരമാലകൾക്ക് മുകളിൽ നടക്കുവാൻ അവസരമൊരുക്കി ടൂറിസം വകുപ്പ്…
കോഴിക്കോട് ബേപ്പൂർ ബീച്ചിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് തുറന്നിരിക്കുന്നത് , കരയിൽ നിന്നും ഏകദേശം 100 മീറ്റർ കടലിലേക്ക് നീണ്ടുനിൽക്കുന്ന ഫ്ലോട്ടിംഗ് ഫ്രിഡ്ജിൽ (ഒഴുകി നടക്കുന്ന പാലം )അവസാനഭാഗത്ത് കാഴ്ചകൾ ആസ്വദിക്കുവാനും ഫോട്ടോസ് എടുക്കുവാനും ഒരു പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട് . കാലത്ത് 11 മണിമുതൽ വൈകുന്നേരം 6 മണി വരെ വിനോദസഞ്ചാരികൾക്കായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സന്ദർശിക്കാൻ അവസരം ഉണ്ട് .
ഒരാൾക്ക് 100 രൂപയാണ് പ്രവേശന നിരക്ക് , എല്ലാവിധ സുരക്ഷാ മുൻകരുതലുകളും എടുത്താണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കുന്നത് , ബ്രിഡ്ജിൽ കയറുന്ന വിനോദസഞ്ചാരികൾ നിർബന്ധമായും ലൈഫ് ജാക്കറ്റുകൾ ധരിപ്പിച്ചാണ് ഒഴുകി നടക്കുന്ന പാലത്തിലേക്ക് പ്രവേശനം നൽകുന്നത് , ഫ്ലോട്ടിംഗ് ബ്രിഡ്ജിന് ഇരുവശത്തുമായി ഏതെങ്കിലും സാഹചര്യത്തിൽ വിനോദസഞ്ചാരികൾ കടലിൽ വീഴുന്ന സാഹചര്യമുണ്ടായാൽ രക്ഷപ്പെടുത്തുന്നത് ആവശ്യമായ ലൈഫ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്….
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group