കുറഞ്ഞ ചിലവിൽ കേരള ഗവൺമെൻറ് റസ്റ്റ് ഹൗസുകളിൽ താമസിക്കുവാനുള്ള സുവർണ്ണ അവസരം…

വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത…
കുറഞ്ഞ ചിലവിൽ കേരള ഗവൺമെൻറ് റസ്റ്റ് ഹൗസുകളിൽ താമസിക്കുവാനുള്ള സുവർണ്ണ അവസരം കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ….

കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിൻറെ ചരിത്രപരമായ അടുത്ത തീരുമാനം…..കേരളത്തിൽ അങ്ങോളമിങ്ങോളം ആയി പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന 153 റസ്റ്റ് ഹൗസുകൾ ആണ് പീപ്പിൾ റസ്റ്റ് ഹൗസ് എന്ന പേരിൽ പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ ബുക്ക് ചെയ്ത ഉപയോഗിക്കുവാൻ സാധിക്കുന്ന വിധത്തിൽ തുറന്നുകൊടുക്കുന്നത്….
പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന ഈ റസ്റ്റ് ഹൗസുകളിൽ ഭൂരിഭാഗം റസ്റ്റ് ഹൗസുകളും പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളിൽ അല്ലെങ്കിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ തന്നെ, കേരള ടൂറിസം വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം വിനോദ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്….

കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീമാൻ പി എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്…

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )