കൊടും കാടിനു നടുവിൽ മരങ്ങൾ ഒഴിഞ്ഞ പുൽമേട്…ആ പുൽമേടിൽ ഭക്ഷണം തേടിയെത്തുന്ന വന്യമൃഗങ്ങൾ…..മാനും കാട്ടുപന്നിയും കാട്ടുപോത്തും ആനയും തുടങ്ങി അവയെ ഭക്ഷണം ആക്കാൻ എത്തുന്ന ടൈഗർ വരെ വിലസുന്ന പുൽമേട്…!!!
ആ പുൽമേട്ന്റെ ഒത്ത നടുവിലായി ഒരു വാച്ച് ടവർ…അവിടെ താമസിച്ചുകൊണ്ട് വന്യമൃഗങ്ങളെ കാണുവാനുള്ള സൗകര്യം ,ആഫ്രിക്കൻ വീഡിയോസിലും മറ്റും കാണുന്ന ഈയൊരു ആംബിയൻസ് വിദേശത്ത് എവിടെയെങ്കിലും ആകും എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ തെറ്റുപറ്റി….ഇത് പെരിയാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ഇടപ്പാളയം വാച്ച് ടവർ…..
പ്രകൃതിയെ, വന്യമൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് ഇതാ ഒരു കിടിലൻ സ്ഥലം…..പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതിനാൽ ഒരുപാട് പേർക്ക് ഇവിടെ ഒരേസമയം താമസിക്കാൻ സാധിക്കില്ല….
പെരിയാർ നാഷണൽ പാർക്കിന്റെ ഒത്ത നടുവിലാണ് ഈ വാച്ച് ടവർ സ്ഥിതിചെയ്യുന്നത്….ബ്രിട്ടീഷുകാരുടെ കാലത്ത് വേട്ട ആവശ്യങ്ങൾക്കും മറ്റുമായി നിർമ്മിക്കപ്പെട്ടത് എന്ന് കരുതുന്ന ഈ വാച്ച് ടവർ വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്…
പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് ബോട്ടിൽ യാത്ര ചെയ്തു വേണം ഇവിടെ എത്താൻ …
വന്യ മൃഗങ്ങൾ വിഹരിക്കുന്ന പുൽമേടിന്റെ ഒത്തനടുവിൽ ആണ് ഈ സങ്കേതം എന്നതിനാൽ തന്നെ , വിനോദസഞ്ചാരികളുടെ ഒപ്പം രണ്ട് ഗൈഡും തോക്കുമായി ഒരു ഫോറസ്റ്റ് വാച്ചർ ഉം എപ്പോഴുമുണ്ടാകും…..
വന്യമൃഗങ്ങൾ ആക്രമിക്കാതെ ഇരിക്കാനായി ഈ വാച്ച് ടവറിന് ചുറ്റും നല്ല ആഴത്തിൽ കുഴിയെടുത്ത് സുരക്ഷിതം ആക്കിയിട്ടുണ്ട്….
രണ്ടുപേർക്ക് ഇവിടെ ഒരു ദിവസം ചെലവഴിക്കാനായി എട്ടായിരം രൂപയാണ് ചെലവ്…
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്
https://www.periyartigerreserve.org
ഒരു ഇടപ്പാളയം വാച്ച്ടവർ Vlog കാണാം
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…