ചെറിയ യാത്രകളിലും സന്തോഷം കണ്ടെത്തുന്നവർ ആണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കിതാ സന്തോഷവാർത്ത….
കെഎസ്ആർടിസി ചാലക്കുടി മലക്കപ്പാറ സ്പെഷൽ സർവീസ് ആരംഭിച്ചിരിക്കുന്നു…
തീർത്തും വിനോദസഞ്ചാരികൾക്ക് വേണ്ടി രൂപപ്പെടുത്തിയ മലക്കപ്പാറ ട്രിപ്പിൽ , ചെറിയ തുകക്ക് ഒരു ദിവസം മുഴുവനായും ആസ്വദിക്കുവാനുള്ള വകയുണ്ട് ….ചാലക്കുടിയിൽ നിന്നും ഏകദേശം 80 കിലോമീറ്റർ അകലെ ആണ് മലക്കപ്പാറ സ്ഥിതിചെയ്യുന്നത്, കൊടും വനത്തിലൂടെ മൂന്നുമണിക്കൂർ യാത്ര ചെയ്താൽ മലക്കപ്പാറയിൽ എത്താം…ഒട്ടനവധി വ്യൂ പോയൻറ്കളാൽ സമൃദ്ധമാണ് ഈ റൂട്ട് .ചിലപ്പോഴെങ്കിലും ഈ റൂട്ടിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് ആനയും കാട്ടുപോത്തും അടങ്ങുന്ന വന്യജീവികളെ കാണുവാനുള്ള അവസരം ലഭിക്കാറുണ്ട്.അതിരപ്പള്ളി വഴി കാട്ടിനുള്ളിലൂടെ തേയിലത്തോട്ടങ്ങൾ താണ്ടി മലക്കപ്പാറയിലേക്കുള്ള യാത്ര ഏതൊരു പ്രകൃതിസ്നേഹിക്കും , മറക്കാൻ പറ്റാത്ത ഒന്നാണ്….
വിനോദസഞ്ചാരികളുടെ അഭ്യർത്ഥന മാനിച്ച് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പൊതുഅവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും 8.20ന് ചാലക്കുടി മലക്കപ്പാറ സ്പെഷൽ സർവീസ് പുറപ്പെടുന്നു.
ഈ ബസ്സിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് , വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇറങ്ങി ഫോട്ടോ എടുക്കുവാനുള്ള അവസരവും കെഎസ്ആർടിസി നൽകുന്നു …കാലത്ത് 8.20ന് ആരംഭിക്കുന്ന യാത്ര 12.30ന് മലക്കപ്പാറയിൽ അവസാനിക്കും , വിനോദസഞ്ചാരികൾക്ക് മലക്കപ്പാറയിൽ ഭക്ഷണത്തിനുള്ള സൗകര്യവും അവിടത്തെ പ്രാദേശിക ഹോട്ടലുകളിൽ കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട് (ഭക്ഷണ ചാർജുകൾ ഹോട്ടലുകളിൽ നേരിട്ട് നൽകണം)..2.30ന് മലക്കപ്പാറയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന കെഎസ്ആർടിസിയിൽ വൈകുന്നേരം ആറു മണിയോടുകൂടി ചാലക്കുടിയിൽ തിരിച്ചെത്താം….
ചാലക്കുടി – മലക്കപ്പാറ – ചാലക്കുടി ട്രിപ്പിന് 204 രൂപയാണ് ടിക്കറ്റ് നിരക്ക് (Rs102/-one way charges )
കെഎസ്ആർടിസിയുടെ മലക്കപ്പാറ ബസിൽ യാത്ര ചെയ്തു ഒരു ദിവസം അവിടെ താമസിച്ചുകൊണ്ട്
മലക്കപ്പാറ എക്സ്പ്ലോർ ചെയ്യണമെങ്കിൽ , പ്രാദേശിക ടൂർ ഓപ്പറേറ്റർമാർ അതിനുള്ള സൗകര്യവും നൽകുന്നു …ഒരു ദിവസം മലക്കപ്പാറയിൽ താമസിച്ചു കൊണ്ടുള്ള ട്രിപ്പാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നത് എങ്കിൽ മലക്കപ്പാറയിൽ താമസ സൗകര്യത്തിനായി വിളിക്കാം
നന്തി ടൂർസ് ആൻഡ് ട്രാവൽസ് ചാലക്കുടി: +91 9562976606
കെ എസ് ആർ ടി സി ചാലക്കുടി യൂണിറ്റ് – 04802701638
മലക്കപ്പാറയിലേക്കുള്ള മറ്റ് KSRTC സർവീസുകൾ
12.20PM Chalakudy – malakapara
12.50PM Malakapara – Chalakudy
12.20PM Chalakudy – malakapara
5.10PM Malakapara – Chalakudy
4.40PM Chalakudy – Malakapara
3.00PM Chalakudy – Malakapara
7.10AM Malakapara – Chalakudy
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…