250 രൂപയ്ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പറ്റിയ ഒരു ടൂറിസം പാക്കേജ്…


ചുരുങ്ങിയ ചെലവിൽ ഫാമിലിയോട് കുടി ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ഈ സ്ഥലം പരിഗണിക്കാവുന്നതാണ്….

കളിച്ചും ചിരിച്ചും ഉല്ലസിച്ചും ഒരു ദിവസം…
ചൂണ്ടലിൽ മീൻപിടിച്ചും ,ഹമ്മോക്കിൽ കിടന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാനും,ബോട്ടിംഗ് ,കയാക്കിംഗ് , വാട്ടർ സൈക്കിൾ മുതലായവയിൽ സമയം ചെലവിടാനും ,സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണം കഴിക്കുവാനും
മൽസ്യഫെഡ് അക്വാ ടൂറിസം പദ്ധതിയുടെ ഭാഗമായ ഞാറക്കൽ അക്വാടൂറിസം പദ്ധതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്…ചൂണ്ടയിട്ട് പിടിക്കുന്ന മീനിനെ പണം കൊടുത്തു വാങ്ങുവാനും, മീൻ ചാട്ടം ആസ്വദിക്കുവാനും ഇവിടെ സൗകര്യമുണ്ട്…
250 രൂപ മുതൽ ആരംഭിക്കുന്ന വ്യത്യസ്ത പാക്കേജുകൾ തെരഞ്ഞെടുക്കാവുന്നതാണ്

ഭക്ഷണം അടക്കമുള്ള പാക്കേജുകളിൽ ,ഫാമിലിയോടൊപ്പം ഒരു ദിവസം സന്തോഷപ്രദമായി ചെലവിടാൻ സാധിക്കും എന്നതിൽ തർക്കമില്ല…

എറണാകുളം ഹൈക്കോട്ട് ജംഗ്ഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ മത്സ്യഫെഡ് ഞാറക്കൽ അക്വാ ടൂറിസം പ്രദേശത്ത് എത്തിച്ചേരാം….

ഞാറക്കൽ അക്വാ ടൂറിസം പദ്ധതി പ്രദേശത്ത് നിന്നും വളരെ അടുത്താണ് ചെറായി ബീച്ച് സ്ഥിതി ചെയ്യുന്നത്…. അക്വാ ടൂറിസം പദ്ധതി പ്രദേശം സന്ദർശിക്കുന്നവർ, ചെറായി ബീച്ച് കൂടെ ഉൾപ്പെടുത്തുകയാണെങ്കിൽ സന്തോഷകരമായ ഒരു ദിവസം ,ചുരുങ്ങിയ ചിലവിൽ പ്ലാൻ ചെയ്യാൻ സാധിക്കും എന്നതിൽ തർക്കമില്ല….
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
https://matsyafed.in/?q=aqua-tourism

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )

(പാക്കേജുകളുടെ തുക വ്യത്യാസപ്പെട്ടിരിക്കാം,ചെയ്തു മത്സ്യഫെഡ് ഞാറക്കൽ ഓഫീസുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തിയതിനു ശേഷം സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം പോവുക )