മൂന്നാറിൽ മേഘങ്ങൾക്കും മുകളിൽ താമസിക്കാൻ ഒരിടം…

മേഘങ്ങൾക്കും മുകളിൽ താമസിച്ചുകൊണ്ട് പ്രകൃതിഭംഗി ആസ്വദിക്കണമെങ്കിൽ ,മൂന്നാറിലെ ക്ലൗഡ് ഫാമിലേക്ക് പോന്നോളൂ…

യാത്രകളെ ഇഷ്ടപ്പെടുന്നവർ തങ്ങൾക്കു ലഭിക്കുന്ന ഒഴിവുസമയങ്ങൾ കൂടുതലും ഉപയോഗപ്പെടുത്തുക യാത്ര വീഡിയോകൾ കണ്ടുകൊണ്ട് തന്നെയായിരിക്കും…
മനസ്സിന് ഇഷ്ടപ്പെടുന്ന അടുത്ത ഡെസ്റ്റിനേഷൻ സെറ്റ് ചെയ്യുവാനായി…

മൂന്നാറിലെ ക്ലൗഡ് ഫാമിംന്റെ സിനിമാറ്റിക് ദൃശ്യ ഭംഗിയും ,ഒപ്പം നീരജ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തുകയാണ് ശ്യാം ഗോപകുമാർ എന്ന് യൂട്യൂബർ
യാത്രകളെ ഇഷ്ടപ്പെടുകയും എന്നാൽ സാഹചര്യങ്ങൾ പ്രതികൂലമാണ് എന്നുപറഞ്ഞ് യാത്രകൾ നീട്ടി വയ്ക്കുന്നവർക്ക് ഒരു പ്രചോദനമാണ് നീരജ് എന്ന ചെറുപ്പക്കാരൻ

വെറുതെ ഒരു സ്ഥലം പോയി കണ്ടു വരാതെ പോകുന്ന സ്ഥലത്തെ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കുകയാണ് ശ്യാം ഗോപകുമാർ തൻറെ യൂട്യൂബ് ചാനൽ ആയ ശ്യാം ഗോപകുമാർ ഫിലിംസിലൂടെ….
എന്തിനും ഏതിനും വീഡിയോ ചെയ്യുന്ന പതിവ് യൂട്യൂബ് ശൈലിയിൽ നിന്ന് വ്യത്യസ്തമാണ് ശ്യാം ഗോപകുമാർ ഫിലിംസ് എന്ന യൂട്യൂബ് ചാനൽ ,വളരെക്കുറച്ചു വീഡിയോസ് മാത്രം അപ്‌ലോഡ് ചെയ്യുന്ന ശ്യാം കുമാർ ഫിലിംസിൽ സിനിമാറ്റിക് ശൈലിയുള്ള ദൃശ്യഭംഗി ആസ്വദിക്കാൻ സാധിക്കും എന്നതിൽ തർക്കമില്ല….

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ