ആവി എൻജിനിൽ ചായ കുടിക്കുവാൻ ആയി ഒരു ട്രെയിൻ യാത്ര ആയാലോ

ചായ ചായ് ചായ ചായ്….ഇത് കേട്ട് കഴിഞ്ഞാൽ മനസ്സിലേക്ക് ഓടിയെത്തുക ഒരു റെയിൽവേ സ്റ്റേഷൻ ആയിരിക്കും…

റെയിൽവേയും ചായയും തമ്മിലുള്ള ബന്ധം ആരംഭിച്ച് പതിറ്റാണ്ടുകളായി…

ഇപ്പോളിതാ ,വിനോദസഞ്ചാരം ലക്ഷ്യമിട്ട് ജംഗിൾ ടി സഫാരി എന്ന പേരിൽ ആവി എൻജിനിൽ കാടുകൾക്ക് നടുവിലൂടെ, തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ചായ ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യുവാൻ അവസരമൊരുക്കുകയാണ് റെയിൽവേ…
സഞ്ചാരികളുടെ പറുദീസയായ ഡാർജിലിംഗ് ഹിമാലയൻ മലനിരകളിലെ കൊടുംവനത്തിലൂടെ ചായകുടിച്ചുകൊണ്ട് ഇനി യാത്ര ആരംഭിക്കാം. സിലിഗുരി ജംങ്ഷൻ മുതൽ റോങ്‌തോംഗ് വരെയാണ് യാത്ര ചെയ്യാൻ സാധിക്കുക.
സിലിഗുരി ജംഗ്ഷനിൽ നിന്നും ഉച്ചകഴിഞ്ഞ് 2 45 ന് ആരംഭിക്കുന്ന യാത്ര ,റോങ്‌തോംഗ് 4.40ന് എത്തിച്ചേരും.

4.40ന് റോങ്‌തോംഗിൽ നിന്നും ആരംഭിച്ച് 6.05ന് സിലിഗുരിയിൽ എത്തുന്ന 2 ട്രിപ്പുകൾ ആണ് ഇപ്പോൾ ഉള്ളത്

കാട്ടിലൂടെയുള്ള ഒരു മുഴുനീള യാത്രയ്‌ക്ക് 970 രൂപയാണ് യാത്രാനിരക്കായി റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. ഈ ട്രെയിനിലൂടെ സഞ്ചാരികൾക്ക് മഹാനന്ദ വന്യജീവി സങ്കേതത്തിലേയും തേയില തോട്ടങ്ങളുടേയും കുന്നുകളുടേയും ഭംഗി ചായയും ലഘു ഭക്ഷണവും കഴിച്ചുകൊണ്ട് ആസ്വദിക്കാനാകും.

ഇന്നലെയാണ് ജംഗിൾ ടി സഫാരി ഔദ്യോഗികമായി വിനോദ സഞ്ചാരികളുമായി യാത്ര ആരംഭിച്ചത്.

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ