അന്തർ സംസ്ഥാനങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത…വരുന്നു ബി എച്ച് സീരിയസ് വാഹന രജിസ്ട്രേഷൻ

കേന്ദ്ര സർക്കാരിൻറെ ഉപരിതല ഗതാഗത മന്ത്രാലയം ഇതിൻറെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് സെപ്തംബർ 15 മുതൽ പുതിയ ഒരു വാഹന രജിസ്ട്രേഷൻ സീരിയസ് അവതരിപ്പിക്കുകയാണ്..
BH സീരിയസ് എന്നറിയപ്പെടുന്ന ഇത്തരം വാഹന രജിസ്ട്രേഷൻ ഉള്ള വാഹനങ്ങൾക്ക് ഏതു സംസ്ഥാനത്തും എത്രകാലം വേണമെങ്കിലും ഉപയോഗിക്കുന്നതിൽ നിയമതടസ്സങ്ങൾ ഉണ്ടാവില്ല

എന്നാൽ ബി എച്ച് (BH )സീരിയസ് വാഹന രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ കുറച്ച് നിബന്ധനകൾ കേന്ദ്ര ഗവൺമെൻറ് മുന്നോട്ടുവയ്ക്കുന്നു…

കേന്ദ്ര സംസ്ഥാന ഗവൺമെൻറ് ജീവനക്കാർ , സൈനികർ മുതലായവർക്കും നാലിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ബ്രാഞ്ച് ഉള്ള പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങളിൽ വർക്ക് ചെയ്യുന്നവർക്കും BH സീരിയസ് വാഹന രജിസ്ട്രേഷന് അപേക്ഷിക്കാം

വാഹനത്തിൻറെ ടാക്സ് രണ്ടു വർഷമോ അതിൻറെ ഗുണിതങ്ങളായ കാലഘട്ടത്തിലേക്കാണ് അടയ്ക്കുവാൻ സാധിക്കുക….

സാധാരണഗതിയിൽ ഒരു സംസ്ഥാനത്തെ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിലധികം ഉപയോഗിച്ചാൽ , ആ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ചെയ്ത് ആവശ്യമായ ടാക്സുകൾ അടയ്ക്കണം എന്നാണ് ചട്ടം…ജോലിസംബന്ധമായി ട്രാൻസ്ഫർ ലഭിക്കുന്ന പക്ഷം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനം ഒരു സംസ്ഥാനത്തിൽ നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ നടത്തേണ്ടതായി വരാറുണ്ട് , ഇത്തരം ബുദ്ധിമുട്ടുകളാണ് ബി എച്ച് സീരിയസ് വരുന്നതോടുകൂടി ഇല്ലാതാകുന്നത്….

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നോട്ടിഫിക്കേഷൻ വായിക്കുക…

Source : കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഫേസ്ബുക്ക് പോസ്റ്റ്

യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ